11
Saturday
May 2024
May 2024
സാസംഗ് ഗ്യാലക്സി ഇസെഡ് ഫ്ലിപ് 5 യെല്ലോ പുറത്തിറക്കി
Posted on: October 25, 2023
കൊച്ചി : സാംസംഗിന്റെ അഞ്ചാം ജനറേഷന് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി ഇസെഡ് ഫ്ലിപ് 5 യെല്ലോ പുറത്തിറക്കി. ഉത്സവ സീസണില്‍ സാംസങ്ങിന്റെ അള്‍ട്ടിമേറ്റ് പോക്കറ്റബിള്‍ ഡിവൈസില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. 3.78 മടങ്ങ് വലുപ്പം കൂടിയ ഔട്ടര്‍ സ്ക്രീന്‍ ഉയര്‍ന്ന ഉപയോഗക്ഷമതയും വൈവിധ്യമാര്‍ന്ന ക്യാമറ അനുഭവവും നല്കുന്നു.
എല്ലാ ഗ്യാലക്സി ഇസെഡ് ഫ്ലിപ്5 വേരിയന്റുകളിലും പരിമിതകാല ഓഫറുകളുണ്ട്. പുറമെ ബാങ്ക് ക്യാഷ്ബാക്കും 7000 രൂപ വീതം അപ്ഗ്രേഡ് ബോണസും ഉള്‍പ്പെടെ മൊത്തം 14000 രൂപയുടെ ആനുകൂല്യവും ലഭ്യമാകും.
8+256 ജിബി 8+512 ജിബി ഗ്യാലക്സി ഇസെഡ് ഫ്ലിപ്5 വേരിയന്റുകള്‍ യഥാക്രമം 99,999 രൂ. 1,09,999 രൂപ എന്നിങ്ങനെ സാംസംഗ്.കോമിലും തിരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. പ്രതിമാസ ഇഎംഐ 3379രൂപ.
TAGS: Galaxy Z Flip5 Yellow |
News in this Section
Related News