ഇന്‍ഫിനിക്‌സിന്റെ ജിടി 10 പ്രൊ വിപണിയില്‍

Posted on: August 8, 2023

കൊച്ചി : ഇന്‍ഫിനിക്‌സിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ജിടി 10പ്രൊ വിപണിയില്‍. കണ്ണഞ്ചിപ്പിക്കുന്ന സൈബര്‍ മെക്കാ ഡിസൈനും നിറം മാറുന്ന പിന്‍ പാനലുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

വിശാലമായ 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും 16 ജിബി വരെ റാമും നല്‍കുന്നു. കേള്‍വിയുടെ അനുഭൂതി പകരാന്‍ ഡ്യുവല്‍ സ്പീക്കറുകളും സിടിഎസ് സാങ്കേതിക വിദ്യയും അതിവേഗ ഇന്റര്‍നെറ്റിനും കണക്റ്റിവിറ്റിക്കുമായി വൈഫൈ 6 ഡ്യുവല്‍ 5ജി സിം എന്നതും ഇന്‍ഫിനിക്‌സ് ജിടിടെന്‍ പ്രോയുടെ സ
വിശേഷതയാണ്.

108 എംപി അള്‍ട്രാ ക്ലിയര്‍ട്രിപ്പിള്‍ ക്യാമറയും മികച്ച സെല്‍ഫിക്കായി 32 എംപി മുന്‍ ക്യാമറയുമുണ്ട്. ഇത് ഷാര്‍പ്പ് ഫോക്കസും സിനിമാറ്റിക് ഫില്‍ട്ടറുകളും ഇഫക്റ്റുകളും ഉപയോഗിച്ച് പ്രൊഫഷണല്‍ ഗ്രേഡ് പോര്‍ട്രെയ്റ്റ് സ്‌റ്റൈല്‍ വിഡിയൊകള്‍ അനായാസമായി എടുക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.