ടെക്‌നോ പോവ 5 പ്രോ 5ജി

Posted on: August 5, 2023

കൊച്ചി :• ടെക്‌നോളജി ബ്രാന്‍ഡായ ടെക്‌നോ പോവ 5 പ്രോ 5 ജി സ്മാര്‍ട് ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ആമസോണ്‍ വഴിയാണു വില്പന. വില പ്രഖ്യാപനം പിന്നീട്, ടെക്ഇന്‍ഫ്യൂസ്ഡ് ഇന്ററാക്ടീവ് എല്‍ഇഡി ഡിസൈനാണു പ്രധാന പ്രത്യേക. കോള്‍ വരുമ്പോഴും സംഗീതം ആസ്വദിക്കുമ്പോഴും
എല്‍ഇഡി ലൈറ്റ് ക്രമീകരിക്കാനാകും.

മീഡിയടെക് ഡിമന്‍സിറ്റി 6080 5ജി പ്രോസസറാണു കരുത്തു നല്‍കുന്നത്. 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, മെച്ചപ്പെടുത്തിയ ഗെയിമിംഗ് ഫീച്ചര്‍, 68 വാട്ട് അള്‍ട്രാ ചാര്‍ജര്‍ എന്നിവയാണു മറ്റു പ്രത്യേകതകള്‍. വേഗത്തില്‍ ചാര്‍ജ് ചെയ്യാം.

256 ജിബി വരെ റോം, 88 എക്സ്റ്റന്‍ഡഡ് റാം സ്റ്റോറേജും ലഭ്യം. 50 മെഗാപിക്‌സല്‍എഐ ക്യാമറ, ബ്ലോഗിങിനായി ഡ്യുവല്‍ – വിഡിയോ ഫീച്ചറുമുണ്ട്. ഗെയിമര്‍മാരെ ലക്ഷ്യമിട്ടു ഫോണിന്റെ ഫീ ഫയര്‍ എഡിഷനും അവതരിപ്പിക്കും.