മോട്ടോ ജി14 ഇന്ത്യയില്‍ അവതരിപ്പിച്ചു

Posted on: August 2, 2023

മോട്ടറോളയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ മോട്ടോ ജി14 ഇന്ത്യയില്‍ അവതരിപ്പിച്ചു.
9,999 രൂപ വിലയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 13 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 5,000 മില്ലിആംപിയര്‍ ബാറ്ററി, 20 വാട്ട് ടര്‍ബോ ചാര്‍ജിംഗ് എന്നിവയുമുണ്ട്.

4ജി ബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഫോണില്‍ 50 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 4ജി, ഡ്യുവല്‍ സിം തുടങ്ങിയവയാണ് മറ്റുസവിശേഷതകള്‍. 8ന് 12 മണി മുതല്‍ വില്പന തുടങ്ങും.