07
Tuesday
May 2024
May 2024
ജിയോ ബുക് ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി
Posted on: August 1, 2023
മുംബൈ : റിലയന്‍സ് ജിയോ അവതരിപ്പിക്കുന്ന ജിയോ ബുക് ലാപ്ടോപ്പിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. കഴിഞ്ഞ ഒക്ടോബറില്‍ വിപണിയിലിറക്കിയ മോഡലിനെക്കാള്‍ കനം കുറഞ്ഞതാണ് പുതിയ ജിയോബുക്.
പ്രധാനമായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ജിയോബുക് നിര്‍മിച്ചിരിക്കുന്നത്. 11.6 ഇഞ്ച് എല്‍ഇഡി ഡിസ്പ്ലേ, ഇന്‍ഫിനിറ്റി കീബോര്‍ഡ്, വലുപ്പമുള്ള ട്രാക്ക് പാഡ്, 2 യുഎസ്ബി പോര്‍ട്ടുകള്‍, ഒരു മിനി എച്ച്ഡിഎംഐ പോര്‍ട്ട്, 3.5 എംഎം ഓഡി യോ ജാക്ക് തുടങ്ങിയവയാണ് ഹാര്ഡ്വെയര് മികവുകള്‍.
വൈഫൈ പുറമേ, 4ജി സിം കാര്‍ഡും ഉപയോഗിക്കാം. 2 ജിഗാഹെര്‍ട്സ് ഒക്ടകോര്‍ പ്രോസസര്‍ ഉള്ള ജിയോബുക്കില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുണ്ട്. 256 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് പിന്തുണയ്ക്കും.
TAGS: Jio Book Laptop 2023 |
News in this Section
Related News