സോണി ഇന്ത്യ പുതിയ ബ്രാവിയ എക്സ്ആര്‍ എക്സ്95എല്‍ മിനി എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു

Posted on: July 27, 2023

കൊച്ചി : സോണി ഇന്ത്യ ബ്രാവിയ എക്സ്ആര്‍ എക്സ്95എല്‍ മിനി എല്‍ഇഡി സീരീസിന് കീഴില്‍ 216 സെന്റീമീറ്റര്‍ (85 ഇഞ്ച്) ടെലിവിഷന്‍ പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്‍കുന്ന ടിവിയില്‍, ഏറ്റവും പുതിയ തലമുറ മിനി എല്‍ഇഡി ബാക്ക്ലൈറ്റിനെ മികച്ച തെളിച്ചത്തിനായി കൃത്യമായി നിയന്ത്രിക്കുന്ന എക്സ്ആര്‍ ബാക്ക്ലൈറ്റ് മാസ്റ്റര്‍ ഡ്രൈവും എക്സആര്‍ കോണ്‍ട്രാസ്റ്റ് ബൂസ്റ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗെയിമിംഗ് സ്റ്റാറ്റസ്, ക്രമീകരണങ്ങള്‍, ഗെയിമിംഗ് അസിസ്റ്റ് ഫംഗ്ഷനുകള്‍ എന്നിവയെല്ലാം ഒരിടത്ത് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ ഗെയിം മെനു ഫീച്ചറും, ഓട്ടോ ജെനര്‍ പിക്ചര്‍ മോഡും ഓട്ടോ എച്ച്ഡിആര്‍ ടോണ്‍ മാപ്പിംഗും ഉപയോഗിച്ച് ഏറ്റവും മികച്ച ഗെയിമിംഗ് അനുഭവവും പുതിയ സീരിസ് ഉറപ്പാക്കുന്നു. പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, എഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഗൂഗ്ള്‍ ടിവിയിലൂടെ അവസാനമില്ലാത്ത വിനോദവും എക്സ്95എല്‍ സീരീസ് ഉറപ്പുനല്‍കുന്നു.

ആപ്പിള്‍ എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഏറ്റവും പുതിയ എക്സആര്‍ 4കെ അപ്സ്‌കേലിങ്, എക്സ്ആര്‍ ക്ലിയര്‍ ഇമേജ്, എക്സ്ആര്‍ മോഷന്‍ ക്ലാരിറ്റി എന്നിവയ്ക്കൊപ്പം മങ്ങലില്ലാതെ തെളിച്ചമുള്ളതും വ്യക്തവുമായ ദൃശ്യങ്ങളോടെ 4കെ അനുഭവം ആസ്വദിക്കാനും കഴിയും. പ്രതിഫലനം കുറയ്ക്കുന്ന എക്സ്-ആന്റി റിഫ്ലക്ഷനും, ഏത് കോണില്‍ നിന്നും ഉജ്ജ്വലമായ യഥാര്‍ത്ഥ നിറങ്ങള്‍ നല്‍കുന്ന എക്സ്-വൈഡ് ആംഗിള്‍ സാങ്കേതികവിദ്യയും എക്സ്ആര്‍-85എക്സ്95എല്‍ ടിവിയിലുണ്ട്.

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ്, ഐമാക്സ് എന്‍ഹാന്‍സ്ഡ്, നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ് എന്നിവ ഉപയോഗിച്ച് സ്റ്റുഡിയോ നിലവാരത്തോടെ വീട്ടില്‍ തന്നെ നിങ്ങളുടെ സ്വന്തം സിനിമ കാണാനും പുതിയ മോഡല്‍ ടിവി സഹായിക്കും. പ്രീലോഡഡ് മൂവി സേവനമായ ബ്രാവിയ കോര്‍ ആപ്പ് ആണ് മറ്റൊരു സവിശേഷത.

സോണിയുടെ ഏറ്റവും പുതിയ എക്സആര്‍-85എക്സ്95എല്‍ മോഡല്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലും ലഭ്യമാണ്. വില 599,990 രൂപ.