ചാംപ്യന്‍ സീരിസില്‍ പുതിയ ഫോണും ടാബ്ലെറ്റും പുറത്തിറക്കി റിയല്‍മി

Posted on: July 24, 2023

കൊച്ചി : ചാംപ്യന്‍ സീരിസില്‍ പുതിയ ഫോണും ടാബ്ലെറ്റും പുറത്തിറക്കി റിയല്‍മി. സി53 സ്മാര്‍ട്ട്‌ഫോണ്‍, പാഡ് 2 ആണ് റിയല്‍മിയുടെ പുതിയ ഉത്പന്നങ്ങള്‍. അത്യാധുനിക ഫീച്ചറുകള്‍, സാങ്കേതിക മുന്നേറ്റങ്ങ
ള്‍, ശക്തമായ പ്രകടനം തുടങ്ങിയവ ഉപകരണങ്ങളുടെ സവിശേഷതയാണ്.

108 എംപി അള്‍ട്രാ ക്ലിയര്‍ ക്യാമറ സജ്ജീകരിച്ചിരിക്കുന്ന ഈ വിഭാഗത്തിലെ ആദ്യത്തേതും ഏകവുമായ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി സി 53. സി53ക്ക് 9,999 രൂപയും പാഡ് 2ന് 19,999 രൂപ മുതലുമാണ് വില.

റിയല്‍മി സി 53ക്ക് 12 ജിബി ഡൈനാമിക് റാമാണുള്ളത്. 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേയുള്ള7.99 എംഎം അള്‍ട്രാ സ്ലിം ഷൈനി ചാംപ്യന്‍ ഡിസൈനാണ് ഫോണിന്റേത്. 18വാട്ട് സൂപര്‍വുക് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ യുനിസോര് ടി612 ഒക്റ്റാ കോര്‍ ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്നു. ചാംപ്യന്‍ ഗോള്‍ഡ്, ചാംപ്യന്‍ ബ്ലാക്ക് നിറങ്ങളിലുള്ള റിയല്‍മി സി53 ന് രണ്ട് ഇനങ്ങളാണുള്ളത്. 4ജി ബി + 128 ജി ബി വില 9,999 രൂപ, 6 ജി ബി + 64 ജി ബി വില 10,999 വില.