സാംസംഗ് ജിഡിഡിആര്‍ 7 ചിപ്പുകള്‍

Posted on: July 22, 2023

കൊച്ചി : 32 ജിബിപിഎസ് വരെ വേഗം ലഭിക്കുന്ന ആദ്യത്തെ കംപ്യൂട്ടര്‍ മെമ്മറി അവതരിപ്പിച്ച് സാംസംഗ്. കംപ്യൂട്ടര്‍ വ്യവസായത്തില്‍ നിലവിലുള്ള ഏറ്റവും വേഗമേറിയ ജിഡിഡിആര്‍ചിപ്പുകളെക്കാള്‍ 33% അധികം വേഗമാണ്
സാംസംഗ് ജിഡിഡിആര്‍ 7 ചിപ്പുകള്‍ക്ക് ഉള്ളത്.

എന്‍വിഡിയ, എഎംഡി, ഇന്റല്‍ തുടങ്ങിയകമ്പനികള്‍ അടുത്ത തലമുറ ഗ്രാഫിക്‌സ് കാര്‍ഡുകള്‍ നിര്‍മിക്കാന്‍ സാംസംഗ് ചിപ് തിരഞ്ഞെടുത്താല്‍ നിലവില്‍ ഈ കമ്പനികളുമായി സഹകരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ ജിഡിഡിആര്‍ഐഎക്‌സ് ചിപ്പുകള്‍ നിര്‍മിക്കുന്ന മൈക്രോണ്‍ കമ്പനിക്ക് വലിയ തിരിച്ചടിയാകും. സാംസംഗ് ചിപ് ഈ വര്‍ഷം അവസാനം ലഭ്യമാകും.