സോണി ഇന്ത്യ എസ്ആര്‍എസ് – എക്സ്ബി 100 സ്പീക്കറുകള്‍ അവതരിപ്പിച്ചു

Posted on: July 21, 2023

കൊച്ചി : സോണി ഇന്ത്യ മികവുറ്റ ശബ്ദം നല്‍കുന്ന പുതിയ വയര്‍ലെസ് എസ്ആര്‍എസ്-എക്സ്ബി100 സ്പീക്കറുകള്‍ അവതരിപ്പിച്ചു. പാര്‍ട്ടികള്‍ സംഘടിപ്പിക്കുമ്പോഴും ഇഷ്ടപ്പെട്ട സിനിമ അല്ലെങ്കില്‍ ടിവി ഷോ ആസ്വദിക്കാനും എവിടെയും സോണി എസ്ആര്‍എസ്-എക്സ്ബി100 സ്പീക്കറുകള്‍ ഉപയോഗിക്കാം.

ശക്തവും വ്യക്തവുമായ ശബ്ദം നല്‍കുന്ന എസ്ആര്‍എസ്-എക്സ്ബി100 സ്പീക്കറുകള്‍ കാഴ്ചയില്‍ ചെറുതാണെങ്കിലും സ്പീക്കറുകളിലെ ഡിഎസ്പി (സൗണ്ട് ഡിഫ്യൂഷന്‍ പ്രോസസര്‍) സാങ്കേതിക വിദ്യ എല്ലായിടത്തും ശബ്ദം എത്തിക്കുന്നു.

ഐപി67 റേറ്റിംഗ് ഉള്ള എസ്ആര്‍എസ്-എക്സ്ബി100 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് പ്രൂഫാണ്. ഏത് സാഹചര്യത്തിലും സംരക്ഷണം നല്‍കുന്ന തരത്തില്‍ രൂപകല്പ്പന ചെയ്തിരിക്കുന്ന സ്പീക്കറിന് 16 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ട്. നീന്തല്‍ കുളത്തിലും നദിയിലും പാര്‍ക്കിലും ഇനി സംഗീതം ആസ്വദിക്കാം. ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് ദിവസം മുഴുവന്‍ തടസമില്ലാതെ സംഗീതം ആസ്വദിക്കാന്‍ അവസരം തരുന്നു. സി-പോര്‍ട്ട് യുഎസ്ബി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം.

സ്പീക്കറിനോടൊപ്പമുള്ള സ്ട്രാപ്പ് ഏതു തരത്തിലും കൊണ്ടു നടക്കാന്‍ സഹായിക്കുന്നു. സ്റ്റീരിയോ ശബ്ദം ലഭിക്കുന്നതിനായി മറ്റൊരു സ്പീക്കര്‍ ഘടിപ്പിക്കുന്നതിനും എസ്ആര്‍എസ്-എക്സ്ബി100ല്‍ സൗകര്യമുണ്ട്. സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയ ഉപകരണങ്ങളുമായി ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്ത് തടസമില്ലാതെ സംഗീതം ആസ്വദിക്കാം.മൈക്രോഫോണ്‍, ആധുനിക എക്കോ കാന്‍സലിംഗ് സാങ്കേതിക വിദ്യ എന്നിവ എസ്ആര്‍എസ്-എക്സ്ബി100ന് വ്യക്തമായ ശബ്ദം നല്‍കുന്നു.

ശബ്ദം കട്ട് ചെയ്യാതെ തന്നെ മറ്റുള്ളവരുമായി സംസാരിക്കാന്‍ എക്കോ കാന്‍സലിംഗ് സാങ്കേതിക വിദ്യ സഹായിക്കുന്നു. സ്പീക്കറിനോടൊപ്പമുള്ള മൈക്ക്രോഫോണുകള്‍ കൈകള്‍ സ്വതന്ത്രമാക്കികൊണ്ട് കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിന് സഹായിക്കുന്നു. തിരക്കിനിടയിലാണെങ്കിലും മറ്റ് ശല്ല്യങ്ങളില്ലാതെ കോള്‍ അറ്റന്‍ഡ് ചെയ്യാനാകും. എസ്ആര്‍എസ്-എക്സ്ബി100ന്റെ ബോഡിയും സ്ട്രാപ്പും റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

ജൂലൈ 20 മുതല്‍ എല്ലാ സോണി റീട്ടെയില്‍ സ്റ്റോറുകളിലും എസ്ആര്‍എസ്-എക്സ്ബി100 ലഭിക്കും. പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും www.ShopatSC.com വെബ്സൈറ്റിലൂടെയും മറ്റ് ഇ-കൊമേഴ്സ് സൈറ്റുകളിലും ലഭ്യമാകും. ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീന്‍, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 4990 രൂപ മുതല്‍ വില ആരംഭിക്കുന്നു.