ഒപ്പോ എഫ്21 പ്രോ എപ്രില്‍ 15 മുതല്‍ വിപണിയില്‍

Posted on: April 18, 2022

കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, എഫ്21 പ്രോ, എഫ്21 പ്രോ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില്പന തീയതി പ്രഖ്യാപിച്ചു. 22,900 രൂപ വിലയുള്ള ഒപ്പോ എഫ്21 പ്രോ എപ്രില്‍ 15 മുതല്‍ വില്പനയ്‌ക്കെത്തും. ഏപ്രില്‍ 21 മുതലാണ് 26,999 രൂപ വിലയുള്ള എഫ്21 പ്രോ 5ജിയുടെ വില്‍പന തുടങ്ങുക. ഒപ്പോ എന്‍കോ എയര്‍2പ്രോ ഇയര്‍ബഡുകള്‍ 3,499 രൂപയ്ക്കും ലഭ്യമാകും.ആവേശകരമായ ലോഞ്ച് ഓഫറുകള്‍ക്കൊപ്പം ഓണ്‍ലൈന്‍, റീട്ടെയില്‍ ഷോപ്പുകളില്‍ പുതിയ ഉത്പന്നങ്ങള്‍ ലഭ്യമാകും.

സോണിയുടെ ഐഎംഎക്‌സ്709 ആര്‍ജിബിഡബ്ല്യു സെല്‍ഫി സെന്‍സറിന്റെ പിന്തുണയുള്ള എഫ്21 പ്രോയുടെ 32 എംപി കാമറ, പ്രൊഫഷണല്‍ പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി അനുഭവമാണ് പ്രദാനം ചെയ്യുന്നത്. എഐ പോര്‍ട്രെയ്റ്റ് എന്‍ഹാന്‍സ്‌മെന്റ്, ബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെയ്റ്റ്, സെല്‍ഫി എച്ച്ഡിആര്‍ തുടങ്ങിയ നൂതന സവിശേഷതകളുമുണ്ട്. 2എംപി മൈക്രോലെന്‍സ് ഈ സെഗ്മെന്റില്‍ ആദ്യമാണ്. ഈ രംഗത്തെ ആദ്യത്തെ ഫൈബര്‍ഗ്ലാസ്-ലെതര്‍ ഡിസൈനും, മൈക്രോലെന്‍സിനെ വലയം ചെയ്യുന്ന ഓര്‍ബിറ്റ് ലൈറ്റും ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നു.സണ്‍സെറ്റ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വരുന്നത്.

64എംപി പ്രധാന ക്യാമറ, 16എംപി മുന്‍ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ, 2എംപി മാക്രോ ട്രിപ്പിള്‍ ക്യാമറ യൂണിറ്റ് എന്നിവയുമായാണ് എഫ്21 പ്രോ 5ജി വരുന്നത്. ഡ്യുവല്‍ വ്യൂ വീഡിയോ, എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ്, ബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെയ്റ്റ്, സെല്‍ഫി എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകളുമുണ്ട്. എഫ് സീരീസിലെ ഏറ്റവും മെലിഞ്ഞ 5ജി ഫോണ്‍ റെയിന്‍ബോ സ്‌പെക്ട്രം, കോസ്മിക് ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. രണ്ട് ഫോണുകള്‍ക്കും 128 ജിബി സ്റ്റോറേജും 8ജിബി റാമും ഉണ്ട്.

ആവേശകരമായ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്ക് ഫോണുകള്‍ വാങ്ങാം. 10% ക്യാഷ്ബാക്കിനൊപ്പം പ്രമുഖ ബാങ്കുകളില്‍ നിന്ന് 6 മാസം വരെ അധിക ചെലവില്ലാത്ത ഇഎംഐയും ലഭിക്കും. ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റിസ്ഥാപിക്കല്‍, തിരികെ വാങ്ങലിന് 70% വരെ ഉറപ്പ്, ഏതെങ്കിലും ബ്രാന്‍ഡിന്റെ പഴയ ഫോണിന് 2000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, ഒരു ഒപ്പോ ഫോണിന്് പകരമായി 1000 രൂപയുടെ അധിക ലോയല്‍റ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

TAGS: OPPO F21 Pro |