ഒപ്പോ കെ 10

Posted on: March 25, 2022

 

ഓപ്പോ കെ10 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 പ്രൊസസര്‍, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ കെ10 വരുന്നത., കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതരിപ്പിച്ച കെ 9 ന്റെ പിന്‍ഗാമിയാണ് കെ10, എങ്കിലും കെ9-ല്‍ നിന്ന് വ്യത്യസ്തമാ
യി, 5ജി കണക്റ്റിവിറ്റി ഇതിനില്ല.

6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,990 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളിലാണ് ഫോണ്‍ എത്തുന്ന
ത്.

50 മെഗാപിക്‌സല്‍ പ്രധാന ക്യാമറയും പോര്‍ട്രെയ്റ്റുകള്‍ക്കായി 2-മെഗാപിക്‌സല്‍ ക്യാമറയും മാക്രോകള്‍ക്കായി 2 -മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറയാണ് കെ10ല്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

TAGS: Oppo K10 |