റിയൽമി ജിടി നിയോ 3

Posted on: March 24, 2022

കൊച്ചി : റിയല്‍മിയുടെ ഏറ്റവും പുതിയ ജിടി-സീരീസ് സ്മാര്‍ട്ട് ഫോണായ റിയല്‍മി ജിടി നിയോ 3 ചൈനയില്‍ അവതരിപ്പിച്ചു. റിയല്‍ മിജിടി നിയോ 3, റിയല്‍മി ജിടി നിയോ 2 ന്റെ പിന്‍ഗാമിയാണ്, കൂടാതെ 120hz റീഫ്രഷ് റേറ്റുള്ള ഡിപ്ലേ, മീഡിയടെക് 8100 എസി, 150ല്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണ എന്നിവ യുള്‍പ്പെടെയുള്ള ടോപ്പ് -എന്‍ഡ് സവിശേഷതകളോടെയാണ് റിയല്‍മി പുത്തന്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

റിയല്‍മി ജിടി നിയോ 3 ലോകത്തിലെ ആദ്യത്തെ 150ല്‍ സൂപ്പര്‍ ഫാറ്റ് ചാര്‍ജിംഗ് അവതരിപ്പിക്കുന്നു, ഇത് ഒരു സ്മാര്‍ട്ട് ഉപകരണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് എന്നാണ് റിയല്‍മിയുടെ അവകാശവാദം. 5 മിനിറ്റിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണ്‍ 0-50 ശതമാനം മുതല്‍ ചാര്‍ജ് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

50എംപി സോണി IMX766 പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാവൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയുമായാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നത്. ക്യാമറകള്‍ 4കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമാണ്. സെല്‍ഫികള്‍ക്കായി, മുന്‍വശത്ത് 16 എംപി ക്യാമറയുണ്ട്.

 

TAGS: Realme GT Neo3 |