ഒപ്പോ റെനോ7 പ്രോ 5ജി വിപണിയില്‍

Posted on: February 8, 2022

കൊച്ചി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ, ഒപ്പോ റെനോ7 പ്രോ 5ജിയുടെ വില്പന പ്രഖ്യാപിച്ചു. ഫെബ്രുവരി 8 മുതല്‍ അനേകം ഓഫറുകള്‍ക്കൊപ്പം ഫ്‌ളിപ്പ്കാര്‍ട്ടിലും പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭിക്കും. 256 ജിബി സ്റ്റോറേജും 12ജിബി റാമും ഉള്ള റെനോ7 പ്രോ 5ജിക്ക് 39,999 രൂപയാണ് വില. പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും അനേകം സവിശേഷതകളോടെയാണ് ഫോണ്‍ ഉപഭോക്താക്കളിലേക്കെത്തുന്നത്.

50 എംപി സോണി ഐഎംഎക്‌സ്766 പിന്‍കാമറയുള്ള ഫോണിന് ലോകത്തിലെ ആദ്യ സോണി ഐഎംഎക്‌സ് 709 സെന്‍സര്‍ പിന്തുണയുണ്ട്. ഇരുണ്ട വെളിച്ചത്തില്‍ പോലും മനോഹരമായ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ സഹായിക്കുന്ന ഡിഒഎല്‍-എച്ച്ഡിആര്‍ ടെക്‌നോളജിയും ഈ രംഗത്ത് ആദ്യമാണ്. പ്രൊഫഷണല്‍ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ബോക്കെ ഫ്‌ളെയര്‍ വീഡിയോ, പോര്‍ട്രെയിറ്റ് മോഡ്, എഐ ഹൈലൈറ്റ് വീഡിയോ എന്നിവയും നൂതന കാമറ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

എയര്‍ക്രാഫ്റ്റ് ഗ്രേഡ് എല്‍ഡിഐ സാങ്കേതിക വിദ്യയും ഈ രംഗത്ത് ആദ്യമാണ്. ഒപ്പോ ഗ്ലോ ഡിസൈനാണ് ഫോണിന്. അലുമിനിയം ഫ്രെയിമില്‍ വെറും 180 ഗ്രാം മാത്രമാണ് ഭാരം. റെനോ ശ്രേണിയിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍ കൂടിയാണിത്, വണ്ണം വെറും 7.45 എംഎം മാത്രം. സ്റ്റാര്‍ട്രെയില്‍സ് ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. കസ്റ്റമൈസ് ചെയ്ത 5ജി ചിപ്പ്‌സെറ്റ് മീഡിയടെക് ഡൈമെന്‍സിറ്റി 1200 മാക്‌സ് ആണ് റെനോ 7 പ്രോ 5ജിയുടെ കരുത്ത്. ഒപ്പോയുടെ റാം എക്‌സ്പാന്‍ഷന്‍ ടെക്‌നോളജി, 3ജിബി/5ജിബി/7 ജിബി എന്നിങ്ങനെ അധിക സ്റ്റോറേജ് കപ്പാസിറ്റി എക്‌സ്പാന്‍ഷന് ഉപയോക്താക്കളെ അനുവദിക്കും.

ആകര്‍ഷകമായ ഇളവുകള്‍ക്കൊപ്പം റെനോ7 പ്രോ 5ജി വാങ്ങാം. റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് ഫോണ്‍ വാങ്ങുമ്പോള്‍ പത്തുശതമാനം ബാങ്ക് കാഷ്ബാക്കും ഓണ്‍ലൈന്‍ പര്‍ച്ചേസിന് പത്തുശതമാനം കിഴിവും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ നിന്ന് ലോയല്‍ ഒപ്പോ ഉപഭോക്താക്കള്‍ക്ക് പരിമിതകാലത്തേക്ക് 1999 രൂപ വിലയുള്ള ഒപ്പോ പവര്‍ബാങ്ക് ഒരു രൂപയ്ക്ക് ഫോണിനൊപ്പം ലഭിക്കും. ഒപ്പോ പ്രീമിയം സര്‍വീസ്, ആറു മാസം വരെ ചെലവില്ലാത്ത ഇഎംഐ തുടങ്ങിയ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.