കേരളത്തില്‍ സ്വാധീനമുറപ്പിച്ച് ജോഷ്

Posted on: February 1, 2022

കൊച്ചി : ഹ്രസ്വ-വീഡിയോ ആപ്പായ ജോഷ് കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജോഷ് പ്രാദേശിക ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായും കേരളത്തിലെ വിവിധ ബ്രാന്‍ഡുകള്‍ക്കായും ഹ്രസ്വ വീഡിയോകള്‍ നിര്‍മിച്ചു.

കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് കേരളത്തെ അവധിക്കാല കേന്ദ്രമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജോഷ് വീഡിയോകള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെ നിര്‍മ്മിച്ച രണ്ട് മേല്‍പ്പാലങ്ങള്‍ ജനകീയമാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡുമായും (കിഫ്ബി) ജോഷ് സഹകരിച്ചു ജ്വല്ലറി ബ്രാന്‍ഡായ ജോയ് ആലുക്കാസിനു വേണ്ടി ബ്രൈഡ്‌സ് ഓഫ് ജോയ് ആലുക്കാസ് എന്ന കാംപയിന്‍ ജോഷ് ആരംഭിക്കുകയും 530 ലധികം വീഡിയോകള്‍ സൃഷ്ടിക്കുകയും ചെയ്തു.അജ്മല്‍ ബിസ്മിക്കും മൈ ജിക്കും വേണ്ടി പ്രാദേശിക ക്രിയേറ്റര്‍മാരുമായി ചേര്‍ന്ന് ജോഷ് നിരവധി ഷോര്‍ട്ട് വീഡിയോകള്‍ ഇതിനകം സൃഷ്ടിച്ചു.

ഫലപ്രദമായ ഹൈപ്പര്‍ലോക്കല്‍ സൊല്യൂഷനുകള്‍ നല്‍കുന്നതിന് ഹ്രസ്വ-വീഡിയോയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ, കേരളത്തിലെ ബ്രാന്‍ഡുകളെ അവരുടെ പ്രേക്ഷകരുമായി കൂടുതല്‍ അര്‍ത്ഥവത്തായ രീതിയില്‍ ഇടപഴകാന്‍ ജോഷ് സഹായിച്ചു.

പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ബ്രാന്‍ഡുകള്‍ അവരുടെ പ്രേക്ഷകരുമായി ഇടപഴകുമ്പോള്‍ അവര്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യാനും അവരുമായി ഫലപ്രദമായും ആധികാരികമായും ആശയവിനിമയം നടത്താനും കഴിയും-ജോഷ് കണ്‍ട്രി മാനേജര്‍ റുബീന സിംഗ് പറഞ്ഞു.

TAGS: Josh App |