ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി പ്രിന്റര്‍ പുറത്തിറക്കി സിംപ്ലിഫോര്‍ജ്

Posted on: January 28, 2022

കൊച്ചി : ഇന്ത്യയിലെ പ്രശസ്ത നിര്‍മാണ ദാതാക്കളായ സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 3ഡി പ്രിന്റര്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ റോബോട്ടിക് കണ്‍സ്ട്രക്ഷന്‍ 3ഡി പ്രിന്റര്‍ ധന, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ തനീരു ഹരീഷ് റാവു ഉദ്ഘാടനം ചെയ്തു.

3ഡി പ്രിന്ററിന് ലാന്‍ഡ്സ്‌കേപ്പിംഗ് ഘടകങ്ങള്‍, ഫര്‍ണിച്ചറുകള്‍, പ്രതിമകള്‍, മതില്‍ മുന്‍ഭാഗം എന്നിവയുടെയല്ലാം പൂര്‍ണ്ണമായ സിവില്‍ ഘടനകളിലേക്ക് പ്രിന്റ് ചെയ്യാന്‍ കഴിയും. കൂടാതെ സിംപ്ലിഫോര്‍ജ് അതിന്റെ അനുബദ്ധ കണ്‍സ്ട്രക്ഷന്‍ ഘടകമായ ‘സിംപ്ലിക്രീറ്റ്’ പുറത്തിറക്കുന്നതിലൂടെ ജിയോപോളിമറുകള്‍, കളിമണ്ണ് പോലെയുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കളുമായി പ്രവര്‍ത്തിക്കാന്‍ പ്രിന്ററിന് കഴിയും. ഏറ്റവും കുറഞ്ഞ വെയ്സ്റ്റേജ് നിരക്ക്, ചുരുക്കിയ വിതരണ ശൃംഖല, വിഭവങ്ങളുടെ പരിമിതമായ ഉപയോഗം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

സിംപ്ലിഫോര്‍ജിന്റെ ശ്രദ്ധേയമായ ഈ കണ്ടുപിടിത്തത്തെ അഭിനന്ദിക്കുന്നുവെന്നും അവരുടെ വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്കായി തുടര്‍ന്നും സഹായങ്ങള്‍ ലഭ്യമാക്കാനും സിദ്ദിപേട്ടിനെ ഇത്തരം നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ കേന്ദ്രമായി സ്ഥാപിക്കാനും അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നുവെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ധന, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ശ്രീ തനീരു ഹരീഷ് റാവു പറഞ്ഞു.

‘നിലവില്‍ 3ഡി പ്രിന്ററിന് 7 മീറ്റര്‍ വരെ വലുപ്പമുള്ള ഘടനകള്‍ അച്ചടിക്കാന്‍ കഴിയും.റോബോട്ടിക് കോണ്‍ക്രീറ്റ് 3ഡി പ്രിന്റര്‍ ഡിസൈനര്‍മാര്‍ക്ക് മികച്ച ഡിസൈന്‍ വൈദഗ്ധ്യവും സ്വാതന്ത്ര്യവും നല്‍കുന്നു, കൂടാതെ ഡിസൈനര്‍മാര്‍ക്കും പ്രോജക്റ്റ് ഡെവലപ്പര്‍മാര്‍ക്കും ഒരുപോലെ ഈ സംവിധാനം സഹായകരമാകുന്നു’. സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സിന്റെ സ്ഥാപകനും സിഒഒയുമായ ശ്രീ. അമിത് ഗുലെ പറഞ്ഞു.

തെലങ്കാനയിലെ, സിദ്ദിപേട്ടിലെ ചര്‍വിത മെഡോസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് സ്ഥാപകനും സിഒഒയുമായ അമിത് ഗൂലെ, സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ ധ്രുവ് ഗാന്ധി എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS: Simpliforge |