റെഡ്മി നോട്ട് 10ടി 5ജി

Posted on: July 22, 2021

മുംബൈ: റെഡ്മി നോട്ട് 10 ടി 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി
സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും 6 ജിബി റാം,128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമാണ്
വില. ക്രോമിയം വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മെറ്റാലിക്‌ബ്ലേ, മിന്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.

ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11
അടിസ്ഥാനമാക്കിയ മിയുഐ സോഫ്റ്റ് വേറിലാണ്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1 080, 2400 പിക്‌സല്‍)
ഡിപ്ലേ, 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, മാക്രോ ലെന്‍സ് സഹിതം മെഗാപിക്‌സല്‍സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത്ത്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറയും നല്‍
കിയിട്ടുണ്ട്.

ജൂലൈ 26 മുതല്‍ ആമസോണ്‍, മി.കോം, മി ഹോംറ്റോറുകള്‍, ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ എന്നിവിടങ്ങളില്‍ ലഭിക്കും. നിരവധി ലോഞ്ച് ഓഫറുകള്‍ ലഭ്യമാണ്.