വി 21 ഇ

Posted on: July 3, 2021

കൊച്ചി ; ആഗോള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ‘വിവോ’, വി ശ്രേണിയില്‍ ക്യാമറയ്ക്ക് പ്രാധാന്യമുള്ള ജി സ്മാര്‍ട്ട് ഫോണ്‍ ”വിവോ വി21ഇ’ അവതരിപ്പിച്ചു. വിവോ 21-ന്റ പാരമ്പര്യം തുടര്‍ന്നുകൊണ്ട് നൂതനമായ ഡിസൈന്‍, സ്ലിം, ലൈറ്റ് വെയ് ബോഡി തുടങ്ങിയ സവിശേഷതകള്‍ ഈ മോഡലിലും നിലനിര്‍ത്തുന്നു. സണ്‍സെറ്റ് ജാസ്, ഡാര്‍ക്ക് പേള്‍ എന്നീ രണ്ട് നിറങ്ങളിലാണ് ബാക്ക് പാനല്‍.

32 മെഗാപിക്‌സല്‍ (എം.പി.) സെല്‍ഫി കാമറ ഏറ്റവും കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു.

മള്‍ട്ടിലെവല്‍ എക്‌സ്‌പോഷറും മള്‍ട്ടി-ഫ്രെയിം സെലക്ഷന്‍ അല്‍ഗോരിതവും ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. 64 എം.പി.പിന്‍ കാമറ രാത്രി ചിത്രങ്ങള്‍ എടുക്കാന്‍ വരെ ഉപയോഗിക്കാം. അതും മികച്ച ക്ലാരിറ്റിയില്‍. വിവോ വി21ഇ-യുടെ വില 24,990 രൂപയാണ് (8ജിബി-128ജിബി).

TAGS: Vivo V21e 5G |