വണ്‍പ്ലസ് നോര്‍ഡ് സി.ഇ 5 ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു

Posted on: June 15, 2021

മുംബൈ: വണ്‍പ്ലസ് നോര്‍ഡ് ശ്രേണിയില്‍ പുതിയ പതിപ്പ് സി.ഇ. 5 ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 64 എം.പി. ട്രിപ്പിള്‍ ക്യാമറ സിസും, 90 ഹെര്‍ട്‌സ് ഫ്‌ളൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750 ജി 5 ജി പ്രോസസര്‍, വാര്‍പ്പ് ചാര്‍ജ് 30 ടി പ്ലസ്, ഓക്‌സിജന്‍ ഒ.എസ്. 11 എന്നിവയാണ് പുതിയ ഫോണിന്റെ സവിശേഷതകള്‍.

ആറ് ജി.ബി. റാം ഫോണിന് 22,999 രൂപയും എട്ട് ജി.ബി. റാമിന് 24,999 രൂപയും 12 ജി.ബി.റാമിന് 27,999 രൂപയുമാണു വില. ചാര്‍ക്കോള്‍ ഇങ്ക്, സില്‍വര്‍ റേ, ബ്ലു വോയിഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് നോര്‍ഡ് സി.ഇ. വരുന്നത്.

മറ്റ് വണ്‍പ്ലസ് ഫോണുകള്‍ക്കുള്ളതുപോലെ സി.ഇ. 5 ജിക്കും രണ്ട് വര്‍ഷത്തെ സോഫ്‌റ്റ്വേര്‍ അപ്‌ഡേറ്റുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. വണ്‍പ്ലസ് നോര്‍ഡ് സി, ഇ. 5 ജി ജൂണ്‍ 16 ഉച്ചയ്ക്ക് 12 മുതല്‍ ആമസോണിലും വണ്‍പ്ലസ് ഡോട്ട് ഇന്നിലും ലഭ്യമാകും. ലോഞ്ച് ഓഫറുകള്‍ക്കായി വെബ്‌സൈറ്റുകള്‍ പരിശോധിക്കുക.