വണ്‍പ്ലസ് സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു

Posted on: April 22, 2021

കൊച്ചി : ആഗോളബ്രാന്‍ഡായ വണ്‍പ്ലസ്, സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു. പ്രീമിയം ഡിസൈന്‍, തടസമില്ലാത്ത കണക്ഷന്‍, സ്മാര്‍ട്ട് ഫിറ്റ്‌നസ് ട്രാക്കിംഗ്, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയാണ് വണ്‍പ്ലസ് വാച്ചിന്റെ പ്രത്യേകതകള്‍.

വണ്‍പ്ലസ് വാച്ചിന്റെ മിഡ്‌നൈറ്റ് ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ വേരിയന്റുകള്‍ സ്‌പെഷല്‍ ലോഞ്ച് വിലയായ 14,999 രൂപയ്ക്ക് ലഭിക്കും. മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ കാണാനും നിയന്ത്രിക്കാനും കോളുകള്‍ വിളിക്കാനും മറുപടിനല്‍കാനും വാച്ചില്‍ നിന്നു സംഗീതം നിയന്ത്രിക്കാനും കഴിയും.

TAGS: OnePlus Watch |