വണ്‍പ്ലസിന്റെ സ്മാര്‍ട്ട് വാച്ച് വിപണിയിലേക്ക്

Posted on: March 26, 2021

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസും സ്മാര്‍ട്ട് വാച്ച് വിപണിയിലേക്കു ചുവടുവയ്ക്കുന്നു. പരമ്പരാഗത വാച്ചിന്റെ ഡിസൈനിലാണ് സ്മാര്‍ട്ട് വാച്ചുകള്‍ വണ്‍പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. മൂണ്‍ലൈറ്റ് സില്‍വര്‍, മിഡ്‌നെറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വാച്ച് ലഭ്യമാകും. 16,999 രൂപ വിലവരുന്ന വച്ച് അവതരണ ഓഫറായി കുറച്ചുകാലത്തേയ്ക്ക് 14,999 രൂപയ്ക്ക് ലഭ്യമാകും.

ആമസോണ്‍ വഴിയും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും വണ്‍പ്ലസ് വാച്ചുകള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും, 46 എം.എം. വലിപ്പമുള്ള സ്റ്റെന്‍ലെസ് സീല്‍ കെയ്‌സില്‍ ആണ് വണ്‍പ്ലസ് വാച്ച് ലഭിക്കുക. കൂടാതെ നി
ലവില്‍ വിപണിയില്‍ ലഭ്യമായ പ്രീമിയം സ്മാര്‍ട്ട് വാച്ചുകള്‍ നലകുന്ന എല്ലാ ഫീച്ചറുകളും വണ്‍പ്ലസും വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.