റെഡ്മി നോട്ട് 10 പ്രോ മാക്‌സ്

Posted on: March 22, 2021

ന്യൂഡല്‍ഹി : ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷാവോമിയുടെ പ്രീമിയം മിഡ് റേഞ്ച് മോഡലായ റെഡ്മി നോട്ട് 10 പ്രോ മാക്‌സ് ഇന്ത്യയില്‍ വില്പന തുടങ്ങി. 108 മെഗാപിക്‌സല്‍ ക്യാമറയാണ് പ്രധാന ആകര്‍ഷണം.

6.67 ഇഞ്ച് അമോലെഡ് ഡിപ്ലേ, 20: 9 ആസ്‌പെക്ട് റേഷ്യാ എന്നിവ പ്രത്യേകതകളാണ്. ആറ് ജി.ബി. റാം 64 ജി.ബി. സ്റ്റോറേജ് മോഡലിന് 18,999 രൂപയും ആറ് ജി.ബി. റാം 128 ജി. ബി. വേരിയന്റിന് 19,999 രൂപയുമാണ് വില. എട്ട് ജി.ബി. റാം 128 ജി.ബി. വകഭേദത്തിന് 21,999 രൂപയാണ്.

എം.ഐ.കോം, ആമസോണ്‍.ഇന്‍ എന്നിവിടങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഡാര്‍ക്ക് നെറ്റ്, വിന്റേജ് ബോണ്‍സ്, ഫേഷ്യല്‍ ബ്ലൂ എന്നിവയാണ് ലഭ്യമായ കളറുകള്‍. 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് നല്‍കുന്ന ഡിപ്ലേ ഗെയ്മിംഗ് പ്രേമികളെ ആകര്‍ഷിക്കുന്നതാണ്.