റിയൽമി 8 സീരിസ്

Posted on: March 17, 2021

മുംബൈ : ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ 8 സീരീസ് ഫോണുകള്‍ ഈ മാസം 24 ന് വിപണിയിലെത്തും.

മിഡ്- റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ സീരീസിന്റെ ബുക്കിംഗ് ഇതോടകം കമ്പനി ആരംഭിച്ചിട്ടുണ്ട്. റിയല്‍മി 8 അടിസ്ഥാന മോഡലും റിയല്‍മി 8 പ്രോ പ്രീമിയം മോഡലും ആയിരിക്കും. 22-ാം തിയതി വരെ 1,080 രൂപ ടോക്കണ്‍ തുകയായി നല്‍കി ഫോണുകള്‍ ബുക്ക് ചെയ്യാം.

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 500 വിലക്കുറവ് ലഭിക്കുന്ന കൂപ്പണ്‍ ലഭിക്കും. 6.4-ഇഞ്ച് സൂപ്പര്‍ അമോ ലെഡ് ഡിസ്‌പ്ലേ ആണ് റിയല്‍മി 8 നുള്ളത്. മീഡിയടെക് ഹീലിയോജി 95 എസ്.ഒ.സിയാണ് ഫോണിന്റെ കരുത്ത്.

30 വാട്‌സ് ഡാര്‍ട്ട്ചാര്‍ജിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 108- മെഗാപിക്‌സല്‍ പ്രധാന ക്യാമറയും 65 വാട്‌സ് ഫാസ് ചാര്‍ജിംഗ് പ്രൊ മോഡലുണ്ടാകും. കൂടാതെ 5 ജിയും പ്രതീക്ഷിക്കാം.

TAGS: Realme 8 Series |