പോക്കോ എം 3

Posted on: February 3, 2021

ന്യൂഡല്‍ഹി: വര്‍ഷത്തെ പോക്കോയുടെ ആഭ്യ സ്മാര്‍ട്ട്‌ഫോണ്‍ എം 3 വിപണിയിലെത്തി. ഷാവോമിയുടെ ചട്ടക്കൂടില്‍ നിന്നു പുറത്തെത്തിയ ശേഷം കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വ്യത്യസ്തഫോണാണ് എം 3. കഴിഞ്ഞവര്‍ഷം നവംബറില്‍ ആഗോള വിപണിയില്‍ പുറത്തിറക്കി യ ഫോണ്‍ ഇന്ത്യയില്‍ എത്തുന്നത് അടിമുടി മാറ്റങ്ങളോടെയാണ്. സ്‌നാപ്ഡ്രാഗണ്‍ 662 പ്രൊസസറാണ് ഫോണിന്റെ കരുത്ത്.

6000 എം.എ.എച്ച്. ബാറ്ററി. 6.53 ഇഞ്ച് എഫ്.എച്ച്.ഡി പ്ലസാണ് ഡിപ്ലേ എന്നിവ വിശേഷതകളാണ്. ആറ് ജി.ബി. 64 ജി.ബി. ഇന്റേണല്‍ സ്റ്റോറേജ് മോഡലിന് 10,999 രൂപയും ആറ് ജി.ബി, 128 ജി.ബി.ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ്. ഈ മാസം ആറു മുതല്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണ്‍ ലഭ്യമാകും. 48 എം.പി. പ്രൈമറി സെന്‍സര്‍, രണ്ട്എം.പി. ഡെപ്ത് സെന്‍സര്‍, രണ്ട് എം.പി.മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ടിപ്പിള്‍ റിയര്‍ ക്യാമറ സജീകരണമാണ് പിന്നിലുള്ളത്. എട്ട് എം.പിയാണ് സെല്‍ഫി ക്യാമറ.

TAGS: Poco M3 |