എച്ച്പി പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകള്‍ പുറത്തിറക്കി

Posted on: February 1, 2021

കൊച്ചി : എച്ച്പി ഇന്ത്യയില്‍ പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് 500, 516 ഓള്‍-ഇന്‍-വണ്‍ സീരീസ് പ്രിന്ററുകള്‍ പുറത്തിറക്കി. ചെറുകിട, ഇടത്തരം ബിസിനസുകള്‍, ജോലിക്കാര്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി രൂപകല്‍പന ചെയ്തതാണ് പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക്. ഇതിലെ സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ഇങ്ക് ടാങ്ക് സാങ്കേതികവിദ്യ മഷി തീരുന്നതിന് മുമ്പ് ഉപയോക്താവിന് അറിയിപ്പുകള്‍ നല്‍കും. എച്ച്പി സ്മാര്‍ട്ട് ടാങ്ക് ബോക്‌സിലെ മഷിയില്‍ നിന്ന് കുറഞ്ഞത് 6000 പേജ് (കറുപ്പ്) / 8000 പേജ് (കളര്‍) ഔട്ട്പുട്ട് ലഭിക്കുന്നു. ഇത് പ്രിന്റിംഗ് വേഗതയില്‍ 38 ശതമാനം വര്‍ധനവും നല്‍കുന്നു.

ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, എച്ച്പി സ്മാര്‍ട്ട് മൊബൈല്‍ പ്രിന്റ് ആപ്പ്, ബ്ലൂടൂത്ത് എല്‍ ഇ എന്നിവയിലൂടെ മെച്ചപ്പെട്ട മൊബൈല്‍ പ്രിന്റിങ് അനുഭവവും കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നു. ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിന്റെ ആവശ്യമില്ലാതെ പ്രിന്ററിലേക്ക് കണക്റ്റുചെയ്യാന്‍ സ്മാര്‍ട്ട്ഫോണിനെ അനുവദിക്കുന്ന വൈഫൈ ഡയറക്ട് ശേഷിയും ഇതിനുണ്ട്. എച്ച്പി സ്മാര്‍ട്ട് ടാങ്ക് 500ന് 11,999 രൂപയും എച്ച്പി സ്മാര്‍ട്ട് ടാങ്ക് 515 വയര്‍ലസിന് 14, 499 രൂപയും, എച്ച്പി സ്മാര്‍ട്ട് ടാങ്ക് 516 വയര്‍ലെസിന് 15,266 രൂപയും, എച്ച്പി സ്മാര്‍ട്ട് ടാങ്ക് 530 വയര്‍ലെസ് വിത്ത് എഡിഎഫിന് 16, 949 രൂപയുമാണ് പ്രാരംഭ വിലകള്‍.

വീട്ടിലിരുന്ന് ജോലിയും പഠനവും നടത്തുന്ന ആശയത്തിനു കൂടുതല്‍ അംഗീകാരം ലഭിച്ചുതുടങ്ങി. ഹൈബ്രിഡ് ജോലിയും പഠന അന്തരീക്ഷവും ഉപഭോക്താക്കളുടെ ആവശ്യങ്ങളും നിറവേറ്റുന്നതിനായി എച്ച്പിയില്‍ ഞങ്ങള്‍ പരിധികളെ മറികടന്നും പ്രയത്‌നിക്കുകയാണ്. പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്കിലൂടെ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കായി പ്രിന്റിംഗ് ഞങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഉല്‍പാദനക്ഷമവുമാക്കുന്നു. ഏറ്റവും പുതിയ സെന്‍സര്‍ അധിഷ്ഠിത ഇങ്ക് ടാങ്ക് സാങ്കേതികവിദ്യയുള്ള എച്ച്പി സ്മാര്‍ട്ട് ടാങ്ക് ഇന്ത്യയിലെ ഉപഭോക്താക്കളുടെ അച്ചടി അനുഭവം പുനരുജ്ജീവിപ്പിക്കും- എച്ച്പി ഇന്ത്യ പ്രിന്റിംഗ് സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ സുനിഷ് രാഘവന്‍ പറഞ്ഞു.