മൈക്രോസോഫ്റ്റ് സർഫസ് ലോപ്‌ടോപ് ഗോ

Posted on: January 26, 2021

കൊച്ചി : മൈക്രോസോഫ്റ്റ് പുതിയ സര്‍ഫസ് ലാപ്ടോപ്പ് ഗോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 63,499 രൂപയാണ് പ്രാരംഭ വില. ഏറ്റവും ഭാരംകുറഞ്ഞ സര്‍ഫസ് ലാപ്‌ടോപ്പാണ് പുതിയ സര്‍ഫസ് ഗോ. 1.11 കിലോഗ്രാം മാത്രമാണ് ലാപ്‌ടോപ്പിന്റെ ഭാരം.

12.4 പിക്‌സല്‍സെന്‍സ് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ, 1.3 എം.എം. കീ സ്‌പേസുള്ള കീബോര്‍ഡ്, വലിയ ട്രാക്ക് പാഡ്, ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഏറ്റവും പുതിയ പത്താം തലമുറ ഇന്റല്‍ ഐ 5 ക്വാഡ് കോര്‍ പ്രോസസറിനൊപ്പം അക്‌സസറി പിന്തുണയും 16 ജി.ബി. വരെ റാമും 256 ജി.ബി. വരെ സ്റ്റോറേജും ലഭിക്കുന്നു.