എയര്‍ടെല്‍ ബ്ലൂജീന്‍സ്

Posted on: July 23, 2020

കൊച്ചി : ഭാരതി എയര്‍ടെലും വിനിമയ സാങ്കേതിക കമ്പനി വെറൈസണും ചേര്‍ന്ന് ഇന്ത്യയിലെ ബിസിനസ് സംരംഭങ്ങള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം കൊണ്ടുവരുന്നു.

എയര്‍ടെല്‍ ബ്ലൂജീന്‍സ് എന്ന ബ്രാന്‍ഡിലായിരിക്കും ഇന്ത്യയിലെ സംരംഭങ്ങള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം നല്‍കുന്നത്. വെറൈസണിന്റെ സംരംഭകഗ്രേഡിലുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനമാണ് ബ്ലൂജീന്‍സ്.