സൂം ആപ്പ് ബംഗലുരുവിൽ ടെക്‌നോളജി സെന്റർ തുറക്കുന്നു

Posted on: July 23, 2020


കൊച്ചി : സൂം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയില്‍ പ്രവത്തനം വിപൂലികരിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗലുരില്‍ പുതിയ ടെക്നോളജി സെന്റര്‍ തുറക്കും. രാജ്യത്ത് സൂമിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ തുടക്കമാണിത്. നിലവില്‍ മുംബൈയിലും ഹൈദരാബാദിലുമായി രണ്ട് ഡാറ്റ സെന്ററുകളാണ് ഇന്ത്യയില്‍ സൂമിനുള്ളത്. മുംബൈയില്‍ നിലവിലുള്ള ഓഫീസ് മൂന്നിരട്ടി വലിപ്പത്തിലാക്കാനും തീരുമാനമായി. പുതിയ സെന്റര്‍ ആരംഭിക്കുന്നതോടെ നിരവധി ജോലി സാധ്യതകളും സൂം വാഗ്ദാനം ചെയ്യുന്നു. ഇവിടേക്കായി അടുത്ത കുറച്ചു വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും.

ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉപയോക്താക്കള്‍ സൂം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പുതിയ ഉപഭോക്താക്കളിലൂടെ ഗണ്യമായ വളര്‍ച്ചയാണ് സൂമിന് ഇന്ത്യയില്‍ ലഭിച്ചത്. കോവിഡ് മഹാവ്യാധിയുടെ കാലത്തു ഇന്ത്യയിലെ 2300ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സൗജന്യമായാണ് സൂമിന്റെ സേവനം നല്‍കുന്നത്.

 

TAGS: Zoom App |