റിയല്‍മി സി 11

Posted on: July 18, 2020

 റിയല്‍മി പുതിയ സി 11 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. ഏറ്റവും പുതിയ മീഡിയടെക് ഹെലിയോ ജി 35 ഒക്ടകോർ 64 ബിറ്റ്‌സ് ഗെയ്മിംഗ് പ്രോസസർ, എ53 കോർടെക്‌സ് 12 എൻഎം 2.32.3 ജിഎച്ച്ഇസഡ് പ്രോസസർ, 6.5 ഇഞ്ച് മിനി ഡ്രോപ്പ് ഫുൾ സ്‌ക്രീൻ എച്ച്ഡി ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളുണ്ട്.

രണ്ട് സിം കാർഡുകളും ഒരു എസ് ഡി കാർഡും ഇടാവുന്ന കാർഡ് സ്ലോട്ട്. 2 ജിബി മെമ്മറി 32 ജിബി ഇൻ ബിൽറ്റ് സ്റ്റോറേജ്. സ്‌റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ ക്യാമറയിൽ സൂപ്പർ നൈറ്റ്‌സ്‌കേപ്പ് മോഡുണ്ട്. 13 മെഗാ പിക്‌സൽ ഫ്രണ്ട് ക്യാമറയും 2 മെഗാപിക്‌സൽ പിൻ ക്യാമറയും. ഉയർന്ന പിക്ചർ ക്വാളിറ്റി ലഭ്യമാക്കുന്നു.

റിച്ച് ഗ്രേ, റിച്ച് ഗ്രീൻ എന്നീ നിറങ്ങളിൽ സി 11 തെരഞ്ഞെടുക്കാം. വില 7,499 രൂപ. റിയൽമിഡോട്ട്‌കോം, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്‌റ്റോറുകളിൽ സി11 ലഭ്യമാണ്.

TAGS: Realme C11 |