റിയല്‍മി എക്‌സ് 3 സീരീസ് വിപണിയില്‍

Posted on: June 29, 2020


കൊച്ചി : റിയല്‍മിയുടെ 4 ജി സ്മാര്‍ട്ട് ഫോണ്‍ സീരീസായ എക്‌സ് 3, എക്‌സ് 3 സൂപ്പര്‍ സൂം എന്നിവ വിപണിയില്‍. ഇതോടൊപ്പം പുതിയ ഉത്പന്നങ്ങളായ റിയല്‍മി ബജ്‌സ്‌ക്യൂ, റിയല്‍മി അഡ്വഞ്ചര്‍ ബാക്ക് പാക്ക് എന്നിവയും പുറത്തിറക്കി. 7 എന്‍എം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ +855 മൊബൈല്‍ പ്ലാറ്റ് ഫോമില്‍ 8-കോര്‍ ക്രിയൊ സിപിയു, അഡ്രിനൊ 640 ജിപിയു എന്നിവ സമന്വയിപ്പിച്ചതാണ് എക്‌സ്3. 8 ജിബി +128 ജിബിക്ക് 25,999 രൂപയും 6 ജിബി + 128 ജിബിക്ക് 24, 999 രൂപയുമാണ് വില.

64 എംപി മെയന്‍ കാമറ, 8 എംപി 5 എക്‌സ് പെരിസ് കോപ്പ് ടെലിഫോട്ടോ ലെന്‍സ്, 8 എംപി 119 ഡിഗ്രി അള്‍ട്രാ വൈഡ് ആംഗിള്‍ 2 എംപി മാക്രോ ലൈന്‍സ് തുടങ്ങിയവയാണ് റിയല്‍മി ഓക്‌സ്3 സൂപ്പര്‍സൂമിന്റെ പ്രത്യേകതകള്‍. 8 ജിബി + 128 ജിബിക്ക് 27,999 രൂപയും 12 ജിബി + 256 ജിബിക്ക് 32,999 രൂപയുമാണ് വില. 10 എംഎം ഡൈനാമിക് ബൂസ്റ്റ് ഡ്രൈവര്‍, 119എംഎസ് സൂപ്പര്‍.

ലൊ ലാറ്റന്‍സി ഗെയിമിംഗ് മോഡ്, 20 എംഎംഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവര്‍, 119 എം എസ് സൂപ്പര്‍ – ലൊ ലാറ്റന്‍സി ഗെയിമിംഗ് മോഡ്, 20 മണിക്കൂര്‍ ബാറ്ററി ആയുസ് തുടങ്ങിയവയാണ് റിയല്‍മി ബഡ്‌സ്‌ക്യൂവിന്റെ പ്രത്യേകതകള്‍. ജൂലൈ ഒന്നു മുതല്‍ റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവിടങ്ങളില്‍ ലഭ്യമായിരിക്കും.