48 മെഗാപിക്‌സൽ ക്വാഡ് ക്യാമറയുള്ള റിയല്‍മി നാർസോ10

Posted on: May 27, 2020

റിയല്‍മി പുതിയ സ്മാര്‍ട്‌ഫോണുകളായ നാര്‍സൊ 10. നാര്‍സൊ 10 എ എന്നിവ വിപണിയിൽ അവതരിപ്പിച്ചു.  ഇന്ത്യയിലെ ആദ്യത്തെ മീഡിയടെക്ഹീലിയോജി80 എസ്ഒസി സ്മാര്‍ട് ഫോണാണ് റിയല്‍മീ നാര്‍സൊ 10. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോജി 70 എസ്ഒസി കൊണ്ട് ശക്തമാണ് നാര്‍സോ 10 എ.

48 മെഗാപിക്‌സൽ ക്വാഡ് ക്യാമറയും 119 ഡിഗ്രി അൾട്ര വൈഡ് ആംഗിൾ ലെൻസുമാണ് ഏറ്റവും വലിയ സവിശേഷത. 16 മെഗാപിക്‌സൽ എഐ സെൽഫി ക്യാമറയുമുണ്ട്. 5000 എംഎഎച് ബാറ്ററിയാണ് റിയൽമി നാർസോയുടെ കരുത്ത്.

നാര്‍സോ 10 ന് 4 ജിബി, 128 ജിബിക്ക് 11,999 രൂപയാണു വില. നാര്‍സോ 10 എ 3 ജിബി, 32 ജിബി വേരിയന്റില്‍ 8,499 രൂപയ്ക്കു ലഭിക്കും.

TAGS: REALME NARZO 10 |