ഷവോമി റെഡ്മി നോട്ട് 9 പ്രോ

Posted on: March 24, 2020

സ്മാർട്‌ഫോൺ നിർമാതാക്കളായ ഷവോമി റെഡ്മി നോട്ട് 9 പ്രോയും പ്രോ മാക്‌സും വിപണിയിൽ അവതരിപ്പിച്ചു.. 6.67 ഇഞ്ച് സ്‌ക്രീൻ, 5020 എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗൺ 720 ജി പ്രോസസർ, ആൻഡ്രോയ്ഡ് 10 മിയുഐ 11 ഒഎസ്, 48 (ഗെയിൻ), 8(വൈഡ്), 5 (മാക്രോ) 2 (ഡെപ്ത്) മെഗാപിക്‌സൽ ക്യാമറകൾ. ഇൻ-സ്‌ക്രീൻ പഞ്ച്‌ഹോൾ മുൻ ക്യാമറ (16 എംപി) 4 ജിബി / 6 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, 2 നാനോ സിം കാർഡിനു പുറമെ മൈക്രോ എസ്ഡി ഇടാൻ സ്ലോട്ട് തുടങ്ങിയവയാണ് സവിശേഷതകൾ.

കോർണിംഗ് ഗൊറില ഗ്ലാസ് പാനലുകളുടെയും 20.9 റേഷ്യോയുള്ള സ്‌ക്രീനുമൊക്കെ മനോഹരമായ ലുക്ക് ഉറപ്പാക്കുന്നു. ലാഗ് ഇല്ലാത്ത പ്രകടനം ഗെയിമുകളിലും സാധാരണ ഇന്റർനെറ്റ് വീഡിയോ ഉപയോഗങ്ങളിലുമൊക്കെ ഉറപ്പാക്കുന്ന പ്രോസസറാണ് നോട്ട് 9 പ്രോയുടേത്. എഐ-ശേഷിയുള്ള ക്യാമറ എല്ലാ ചിത്രീകരണ ആവശ്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയും. എക്‌സ്ട്രാ വൈഡ് മുതൽ മാക്രോ വരെ.

ഇന്ത്യയുടെ സ്വന്തം സാറ്റ്‌ലൈറ്റ് നാവിഗേഷൻ സംവിധാനമായ നാവിക് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. ജിപിഎസ് ടെസ് ആപ് വഴി സാറ്റ്‌ലൈറ്റുകളുടെ സാന്നിധ്യം അറിയാം.

ഹാപ്റ്റിക് റെസ്‌പോൺസ്, പവർബട്ടണിൽ തന്നെയുള്ള ഫാസ്റ്റ് ഫിംഗർ പ്രിന്റ് സെൻസർ ഹെഡ്‌ഫോൺ ജാക് ടൈപ് സിയുഎസ്ബി പോർട്ട്, 18 വാട്‌സ് ഫാസ്റ്റ് ചാർജർ എന്നിങ്ങനെയുള്ള സവിശേഷതകൾ വേറെയും.

209 ഗ്രാം ഭാരമുള്ള ഫോൺ ആണിത്. റെഡ്മി പാക്കിൽ വരുന്ന പൗച്ച് അടക്കം 7 സെന്റീമിറ്റർ നീളവും 8 സെന്റീമീറ്റർ വിതിയുമുണ്ട്. 4 ജിബി, 64 ജിബി പതിപ്പിന് 12999 രൂപയാണു വില. 6 ജിബി, 128 ജിബി പതിപ്പിന് 15,999 രൂപ.