റെഡ്മി നോട്ട് 9 പ്രോ

Posted on: March 13, 2020

ബംഗളൂരു : ഷഓമി റെഡ് മി നോട്ട് 9 പ്രോ മാക്‌സ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു. ഐഎസ് ആര്‍ ഒ ആവിഷ്‌കരിച്ച നാവിഗേഷന്‍ സിസ്റ്റമായ നാവിക് ഉള്‍പ്പെടുത്തിയ ഫോണുകളാണിവ.

റെഡ്മി നോട്ട് 9 പ്രോ മാക്‌സ് : 6.67 ഇഞ്ച് സ്‌ക്രീന്‍, ഇന്‍-ഡിസ്‌പ്ലേ ക്യാമറ, സ്‌നാപ് ഡ്രാഗന്‍ 720 ജി പ്രോസസര്‍, 5020 എം എ എച്ച് ബാറ്ററി, 33 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍, 64 എംപി-8 എംപി-5 എംപി-2 എംപി ക്യാമറകള്‍, മുന്നില്‍ 32 എംപി ക്യാമറ, ആന്‍ഡ്രോയ്ഡ് 10 തുടങ്ങിയ സവിശേഷതകള്‍. 6 ജിബി-64 ജിബി, 6 ജിബി-128ജിബി, 8 ജിബി-128ജിബി പതിപ്പുകളില്‍ കിട്ടും. വില യഥാക്രമം 14999 രൂപ, 16999 രൂപ, 18999 രൂപ.

നോട്ട് 9 പ്രോയില്‍ ഇതില്‍ നിന്ന് ഏതാനും മാറ്റങ്ങളുണ്ട്. പിന്‍ ക്യാമറകളില്‍ 64 എംപി ക്കു പകരം 48 എംപിയാണ്. ഫാസ്റ്റ് ചാര്‍ജര്‍ 18 വാട്‌സ്. 4 ജിബി- 64 ജിബി (12999 രൂപ), 6 ജിബി-120 ജിബി (15999 രൂപ) എന്നിങ്ങനെയാണു വില. 9 പ്രോ 17 മുതലും 9 പ്രോ മാക്‌സ് 25 മുതലും വിപണിയില്‍ ലഭ്യമാകും.