ക്വാഡ് ക്യാമറയുമായി ടെക്‌നോ കാമണ്‍ 15

Posted on: February 27, 2020

ടെക്‌നോ ഇന്ത്യന്‍ വിപണിയിലേക്ക് രണ്ട് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ കൂടി എത്തിച്ചു. കാമണ്‍ 15, കാമണ്‍ 15 പ്രോ എന്നിവയാണവ. പിന്‍ഭാഗത്ത് ക്വാഡ് ക്യാമറയെന്ന പ്രത്യേകതയുമായാണ് ഫോണ്‍ വിപണിയിലെത്തിയിട്ടുള്ളത്. ബജറ്റ് ഫോണ്‍ ശ്രേണിയിലേക്കാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്.

ഷോള്‍ ഗോള്‍ഡ്, ഫാസിനേറ്റിംഗ് പര്‍പ്പിള്‍, ഡാര്‍ക്ക് ജെയ്ഡ് എന്ന നിറങ്ങളിലാണ് ടെക്‌നോ കാമണ്‍ 15 വിപണിയിലെത്തിക്കുന്നത്. ഓപ്പല്‍ വൈറ്റ്, ഐസ് ജെ ഡീറ്റ് നിറങ്ങളിലാണ് പ്രോ ലഭിക്കുക. രണ്ടു ഫോണുകളും ഈ ആഴ്ചതന്നെ വില്‍പ്പനയ്‌ക്കെത്തും. കാമണ്‍ 15 പ്രോ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.53 ഇഞ്ച് ഫുള്‍ എച്ച്. ഡി. പ്ലസ് ഡിസ്‌പ്ലെയുണ്ടാകും. ക്വാഡ്‌കോര്‍ മീഡിയാടെക് ഹീലിയോ പി 35 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ആറ് ജി. ബി. റാമും 128 ജി. ബി. ഇന്റേണല്‍ മെമ്മറിയുമുണ്ടാകും.

പിന്‍ഭാഗത്ത് 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ ഉള്‍പ്പെടെ നാല് ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 115 ഡിഗ്രി ഫീല്‍ഡ് വ്യൂ സാധ്യമാക്കുന്ന അഞ്ച് മെഗാപിക്‌സലിന്റെ വൈഡാംഗിള്‍ ക്യാമറ, രണ്ട് മെഗാപിക്‌സലിന്റെ മൂന്നാം ക്യാമറ എന്നിവയുണ്ട്. നാലമത്തേത് ക്യു വി. ജി. എ. സെന്‍സറാണ്. സെല്‍ഫിക്കായി 32 ജി. ബി. യുടെ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4000 എം. എ. എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്‍ഭാഗത്ത് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.

TAGS: Tecno Camon 15 |