ആദ്യ 5 ജി ഹാന്‍ഡ്‌സെറ്റിന് വില 50,000 രൂപ

Posted on: February 20, 2020

കൊച്ചി : ഇന്ത്യയിലെ ആദ്യ 5 ജി ഹാന്‍ഡ്‌സെറ്റ് റിയല്‍മി എക്‌സ് 50 പ്രോയുടെ വില 50,000 രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ റിയല്‍മിയാമ് ആദ്യ 5 ജി ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തിക്കുന്നത്. ആദ്യ 5 ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാകാനുള്ള എല്ലാ ഒരുക്കങ്ങളും റിയല്‍മി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഫെബ്രുവരി 24 – ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. സ്‌പെയിനിലും ഇന്ത്യയിലും ഒരേ സമയത്തായിരിക്കും ഫോണ്‍ അവതരിപ്പിക്കുന്നത്.

TAGS: Realme X50 5G |