വിഷന്‍ സ്മാര്‍ട്ട്‌ഫോണുമായി ഐടെല്‍

Posted on: February 19, 2020

ട്രാന്‍സിയണ്‍ ഇന്ത്യയുടെ ബ്രാന്‍ഡായ ഐടെല്‍ പുതുതലമുറ സ്മാര്‍ട്ട്‌ഫോണായ വിഷന്‍ വണ്‍ അവതരിപ്പിച്ചു. 15.46 സെന്റീമീറ്റര്‍ എച്ച്.ഡി. പ്ലസ് ഐ.പി.എസ്. വാട്ടര്‍ ഡ്രോപ് ഡിസ്‌പ്ലേ, 4000 എംഎഎച്ച്. ബാറ്ററി, എ. ഐ. പവര്‍ മാസ്റ്റര്‍, ഫെയ്‌സ് ലോക്ക്, ഫിംഗര്‍ പ്രന്റ് സെന്‍സര്‍ എന്നിവ അടക്കമുള്ള ഒട്ടനവധി സൗകര്യങ്ങളാണ് ഇതിലുള്ളത്. ഇരട്ട ക്യാമറ, 1.6 ജി എച്ച്. ഇസെഡ്. ഒക്ടോബര്‍ പ്രോസസര്‍, ഡ്യൂവല്‍ ആക്ടീവ് 4 ജി വോള്‍ട്ട് വോ വൈഫൈ സൗകര്യം, 2 ജി. ബി. റാം, 32 ജി. ബി. റോം, 128 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്. 5,499 രൂപയാണ് വില.

799 രൂപയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, 2,200 രൂപയുടെ കാഷ് ബാക്ക്, റിലയന്‍സ് ജിയോയില്‍ നിന്ന് 25 ജി. ബി. അധിക ഡേറ്റ തുടങ്ങിയ സൗജന്യങ്ങളും വിഷന്‍ വണ്ണിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. 2016- ല്‍ ഇന്ത്യയില്‍ ബ്രാന്‍ഡ് അവതരിപ്പിച്ചശേഷം 5,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മുന്‍നിരക്കാരായി തങ്ങള്‍ മാറിയെന്ന് ഇതേക്കുറിച്ച് പ്രതികരിക്കുവെ ട്രാന്‍സിയണ്‍ ഹോള്‍ഡിംഗ്‌സ് ഇന്ത്യയുടെ സി. ഇ. ഒ. അര്‍ജിത് തല്‍പാത്ര ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവങ്ങള്‍ നല്‍കുംവിധം ഏറ്റവും മികച്ച സവിശേഷതകളും സാങ്കേതികവിദ്യയുമാണ് വിഷന്‍ വണ്ണിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Itel Vision 1 |