ഓണര്‍ ഇന്ത്യയുടെ പോപ്-അപ് ക്യാമറാ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍

Posted on: January 16, 2020

കൊച്ചി: ഓണര്‍ ഇന്ത്യയുടെ ആദ്യത്തെ പോപ്-അപ് സെല്‍ഫി ക്യാമറ സഹിതമുള്ള സ്മാര്‍ട്‌ഫോണ്‍ – ഓണര്‍ 9 എക്‌സ് – വിപണിയില്‍. ഇതോടൊപ്പം ഓണര്‍ മാജിക് വാച്ച് 2, ഓണര്‍ ബാന്‍ഡ് 5 ഐ എന്നിവയും കമ്പനി അവതരിപ്പിക്കുന്നു.

ജനുവരി 19 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമായിട്ടുള്ള ഓണര്‍ 9 എക്‌സിന്റെ വില 4 ജിബി മോഡലിന് 13,999 രൂപയും 6 ജിബിയ്ക്ക് 16,999 രൂപയുമാണ്. ഓണര്‍ 46 എംഎം മാജിക് വാച്ച് 2-ന്റെ ചാര്‍ക്കോള്‍ .. ബ്ലാക് മോഡല്‍ 12,999 രൂപയ്ക്കും ഫ്‌ളാക്‌സ് ബ്രൗണ്‍ 14,999 രൂപയ്ക്കുമാണ് ലഭ്യമാവുക. ആമസോണ്‍ വഴിയാണ് വാച്ചിന്റേയും ഓണര്‍ ബാര്‍ഡ് 5 ഐ യുടേയും വില്‍പന. ഓണര്‍ ബാന്‍ഡ് 5 ഐയുടെ വില 1999 രൂപയാണ്.

48 എംപി എ ഐ ട്രിപ്പിള്‍ ക്യാമറ, 16 എംപി പോപ്-അപ് എഐ സെല്‍ഫി ക്യാമറ, 128 ജിബി ഇന്റേണ മെമ്മറിയോടു കൂടിയ 16.73 സെന്റീ മീറ്റര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ, ജിപിയു ടര്‍ബോ, 3.0 സാങ്കേതിക വിദ്യ എന്നിവയുടെ കരുത്തുറ്റ സംയോജനമാണ് ഓണര്‍ 9 എക്‌സ്. കമ്പനിയുടെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച എക്‌സ് സീരീസ് സ്മാര്‍ട് ഫോണ്‍ നിരയിലെ ഏറ്റവും പുതിയ ഉല്‍പന്നം.

കിരിന്‍ എഐ ചിപ് സെറ്റ് വഹിതമുള്ള ഓണര്‍ മാജിക് വാച്ച് 2 പതിനാല് ദിവസം വരെ നീണ്ടു നി ക്കുന്ന ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്നു. ആരോഗ്യകരമായ ജീവിതവും യുവാക്കള്‍ക്ക് ഫിറ്റ്‌നസ്സും ഈ വാച്ച് ലഭ്യമാക്കുന്നു. മിതമായ ചെലവില്‍ ഉയര്‍ന്ന ഫിറ്റ്‌നസ് കൈവരിക്കാനുള്ള വേറൊരുപാധിയാണ് ഓണര്‍ ബാന്‍ഡ് 5ഐ.

TAGS: Honor_9X_launch |