റിയല്‍ മി 5 ഐ

Posted on: January 7, 2020

റിയല്‍മി യുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ 5 ഐ ആഗോളവിപണിയില്‍ അവതരിപ്പിക്കും. ആദ്യം വിയറ്റ്‌നാം വിപണിയിലെത്തുന്ന ഫോണ്‍ ഇന്ത്യന്‍ വിപണിയിലും ഉടന്‍ ഉണ്ടാകുമെന്ന് ആഭ്യൂഹങ്ങളുണ്ടെങ്കിലും എപ്പോഴാണ് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പച്ച, നീല നിറങ്ങളിലുള്ളതാകും റിയല്‍മി 5 ഐ എന്നാണ് കരുതുന്നത്.

12 മെഗ്പിക്‌സലിന്റെതായിരിക്കും പ്രധാന ക്യാമറയെന്ന് കരുതുന്നു. എട്ട് മെഗാപിക്‌സലിന്റെ വൈഡാംഗിള്‍ ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സറും രണ്ട് മെഗാപിക്‌സലിന്റെ മൈക്രോ ഷൂട്ടറുമുണ്ടാകുമെന്ന് സാങ്കേതിക സൈറ്റുകള്‍ സൂചിപ്പിക്കുന്നു.

മുന്‍വശത്ത് എട്ട് മെഗാപിക്‌സലിന്റെ ക്യാമറയായിരിക്കും ഉണ്ടാവുക. 5000 എം. എ. എച്ച്. ബാറ്ററിയോടെ എത്തുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് പൈ ആയിരിക്കും ഓപ്പറേറ്റിംഗ് എന്നും കരുതുന്നു.

TAGS: Real Me 5 |