ഓണര്‍ 9 എക്‌സ്

Posted on: January 7, 2020

ഓണറില്‍ നിന്നുള്ള പുതിയ ഫോണ്‍ ഓണര്‍ 9 എക്‌സ് ഈ മാസം പകുതിയോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാകും വില്‍പ്പന. പോപ്പപ് സെല്‍ഫി ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഫോണിന്റെ മൂന്ന് പതിപ്പുകളാകും ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടാവുക.

6.59 ഇഞ്ച് ഫുള്‍ എച്ച്. ഡി. പ്ലസ് ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഓക്ടാകോര്‍ ഹൈ സിലിക്കോണ്‍ കിരിന്‍ 810 എസ്. ഒ. സി. പ്രോസസറായിരിക്കും ഉണ്ടാവുക. നാല് ജി. ബി. സംഭരണശേഷികളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സെറ്റപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറ 48 മെഗാപിക്‌സലിന്റെതാണ്. രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സറാണ് രണ്ടാം ക്യാമറയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മെഗാ പിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. 4 ജി എല്‍.ടി.ഇ. വൈഫൈ, ബ്ലൂടുത്ത്, ജി.പി.എസ്., എ.ജി.പി.എസ്., യു.എസ്.ബി. ടൈപ്പ് – സി പോര്‍ട്ട്, 3.5 എം. എം. ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സംവിധാനമുണ്ട്. 4000 എം. എ. എച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ വശത്തായാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

TAGS: Honor 9 X |