ഒപ്പോ എഫ്15 സ്മാര്‍ട്ട്ഫോണ്‍

Posted on: January 3, 2020


പുതുവര്‍ഷ സ്‌റ്റൈലിന് ആവേശം പകര്‍ന്നു കൊണ്ട് ഒപ്പോ തങ്ങളുടെ പ്രമുഖ എഫ് ശ്രേണിയിലേക്ക് പുതിയൊരു സ്മാര്‍ട്ട്ഫോണ്‍ കൂടി അവതരിപ്പിക്കുന്നു. മെലിഞ്ഞ് സ്‌റ്റൈലായ എഫ്15 ലൂടെ ഒപ്പോ എഫ് ശ്രേണിയിലെ ആധിപത്യം മുന്നോട്ട് കൊണ്ടു പോകുകയാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള എഫ് ശ്രേണി നൂതനമായ രൂപകല്‍പ്പനയും സാങ്കേതിക വിദ്യയിലൂടെയും ആ വിലയുടെ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

എഫ്11 പ്രോ, എഫ്9 പ്രോ തുടങ്ങിയ ഈ ശ്രേണിയിലെ ഉല്‍പ്പന്നങ്ങള്‍ കുലീനമായ രൂപകല്‍പ്പനയും കാമറ ശേഷികളും മികച്ച ബാറ്ററി ലൈഫും പ്രദാനം ചെയ്യുന്നു. പുതിയ എഫ്15 ഈ സവിശേഷതകളെല്ലാം ഒരു പടി കൂടി മുന്നോട്ട് കൊണ്ടു പോകുന്നു.

ഉപഭോക്താക്കള്‍ക്ക് ഓരോ നിമിഷവും പൂര്‍ണതയോടെ പകര്‍ത്താനുളള സൗകര്യം ഒരുക്കി ഒപ്പോ എഫ്15 ല്‍ ശക്തമായ 48എംപി എഐ ക്വാഡ് പിന്‍ കാമറയാണ് ഒരുക്കിയിട്ടുള്ളത്. ഇത് ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങള്‍ നല്‍കുന്നു. വിഒഒസി ഫ്ളാഷ് ചാര്‍ജ് 3.0നെ സ്മാര്‍ട്ട്ഫോണ്‍ പിന്തുണയ്ക്കുന്നു. ഇതു വഴി അഞ്ച് മിനിറ്റ് ചാര്‍ജില്‍ ഉപഭോക്താവിന് രണ്ടു മണിക്കൂര്‍ സംസാരിക്കാനാകും. അപ്ഗ്രേഡ് ചെയ്ത ഇന്‍-ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് 3.0 സെന്‍സറാണ് എഫ്15ലുള്ളത്. 0.32 സെക്കന്‍ഡില്‍ ഉപഭോക്താവിന് ഫോണ്‍ അണ്‍ലോക്ക് ചെയ്യാം. കൂടുതല്‍ സുരക്ഷിതത്വവും നല്‍കുന്നു. എര്‍ഗോണോമിക്കല്‍ രൂപകല്‍പ്പനയിലുള്ളതാണ് പുതിയ എഫ്15ന്റെ ബോഡി.

കൈയിലും പോക്കറ്റിലും സൗകര്യപ്രദമായി കൊണ്ടു നടക്കാം. ഒപ്പോ എഫ്15ന് 7.9എംഎം കനവും 172 ഗ്രാം ഭാരവുമാണുള്ളത്. ലേസര്‍ ലൈറ്റ് പ്രതിഫലിക്കുന്ന കവര്‍ ഗ്ലാമര്‍ കൂട്ടുന്നു. യുവത്വം നിറഞ്ഞ ഒപ്പോ എഫ്15 നിലവിലെ ട്രെന്‍ഡുകളെയും മികച്ച രൂപകല്‍പ്പനയെയും പുണരുന്നു. ഒപ്പോയുടെ എഫ് ശ്രേണിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ ഉപഭോക്താക്കളെ സ്‌റ്റൈലില്‍ ആഴത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ അനുഭവത്തിലേക്ക് കൊണ്ടു പോകും.

TAGS: Oppo F15 |