ഒപ്പൊ റെനോ 3 പ്രൊ

Posted on: December 30, 2019

ഒപ്പോ അവതരിപ്പിച്ച പുതിയ സ്മാര്‍ട്ട് ഫോണാണ് റെനോ 3 പ്രൊ. മീഡിയാടെക്കിന്റെ പുതിയ പ്രോസസറും 5 ജി കണക്ടിവിറ്റിയുമായിട്ടാണ് ഫോണ്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്.

ഇരട്ട സിംകാര്‍ഡ് ഉപയോഗിക്കാനാവുന്ന റെനോ 3 പ്രൊ ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാകും പ്രവര്‍ത്തിക്കുക. 6.4 ഇഞ്ച് റീന്‍ലാന്‍ഡ് സര്‍ട്ടിഫൈഡ് ഡിസ്‌പ്ലെയാണ് പ്രത്യേകത. ഒക്ടാകോര്‍ 7 എന്‍. എം. മീഡിയാടെക് ഡയമന്‍സിറ്റി 1000 എല്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ പിന്‍ബലത്തോടെയാണ് 5 ജി സാധ്യമാക്കിയിരിക്കുന്നത്. 12 ജി. ബി. റാമും 128 ജി. ബി. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുണ്ട്.

പിന്‍ഭാഗത്ത് നാല് ക്യാമറ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ക്യാമറ 64 മെഗാപിക്‌സലിന്റേതാണ്. എട്ട് മെഗാപിക്‌സലിന്റെ വൈഡാംഗിള്‍ സെന്‍സറാണ് രണ്ടാം ക്യാമറയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ട് മെഗാപിക്‌സലിന്റെ രണ്ട് സെന്‍സറുകള്‍ കൂടിയുണ്ട്. വാട്ടര്‍ഡ്രോപ് നോച്ചിനുള്ളില്‍ 32 മെഗാപിക്‌സലിന്റെ ക്യാമറ സെല്‍ഫിക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെനോ 2 രണ്ടില്‍ നിന്ന് വ്യത്യസ്തമായി ഷാര്‍ക്ക് ഫിന്‍ പോപ്പപ് ക്യാമറാ സംവിധാനം റെനോ 3 പ്രോയില്‍ ഉപേക്ഷിച്ചിട്ടുമുണ്ട്. 4025 എം. എച്ചിന്റേകാണ് ബാറ്ററി. വി. ഒ. ഒ. സി. 4.0 ഫാസ്റ്റ് ചാര്‍ജിംഗ്ഗ പിന്തണയ്ക്കും. ഇന്‍ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിലുള്ളത്.

TAGS: Oppo Reno 3 Pro |