കൂൾപാഡ് കൂൾ 5

Posted on: December 26, 2019

കൂൾപാഡ് കൂൾ 5 സ്മാർട്ട്‌ഫോണിന് 6.22 ഇഞ്ച് ഡിസ്‌പ്ലേുണ്ട്. ഒക്ടാകോർ മീഡിയാ ടെക് ഹീലിയോ പി 22 പ്രോസസറുമായി എത്തിയിരിക്കുന്ന ഫോണിൽ നാല് ജിബി യാണ് റാം. ആൻഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4000 എം. എ. എച്ച്. ബാറ്ററിയുണ്ട്. പിൻഭാഗത്ത് 13 മെഗാപിക്‌സലിന്റെ ക്യാമറയാണ് പ്രധാനമായുള്ളത്.

രണ്ട് മെഗാപിക്‌സലിന്റെ രണ്ടാം ക്യാമറയുമുണ്ട്. സെൽഫിക്കായി 16 മെഗാപിക്‌സലിന്റെ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈഫൈ, ജിപി.എസ്., യു എസ്.ബി., ഒ.ടി.ജി., യു.എസ്.ബി. ടൈപ്പ് സി. ഇരട്ട സിംകാർഡ് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുമുണ്ട്. ഫെയ്‌സ് അൺലോക്ക് സംവിധാനമുള്ളതാണ് കൂൾപാഡ് കൂൾ 5. ഗ്രേഡിയന്റ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാണ്.

TAGS: Coolpad Cool 5 |