നോക്കിയ 2.3 ഉടനെത്തും

Posted on: December 16, 2019

എച്ച്. എം. ഡി. ഗ്ലോബല്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച നോക്കിയ 2.3 ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്കുമെത്തും. ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഫോണില്‍ രണ്ടു ദിവസം വരെ ഉപയോഗിക്കാവുന്ന ബാറ്ററി എന്ന വാഗ്ദാനം ഉള്‍പ്പെടെയുള്ള സവിശേഷതകളുണ്ടാകും. ആഗോള തലത്തില്‍ ഈ മാസം പകുതിയോടെ വില്‍പ്പനയ്‌ക്കെത്തുന്ന ഫോണ്‍ ഇന്ത്യന്‍ വിപണിയിലും അതേസമയത്തു തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6.2 ഇഞ്ച് എച്ച. ഡി. പ്ലസ് ഇന്‍സെല്‍ ഡിസ്‌പ്ലെയുള്ളതായിരിക്കും. നോക്കിയ 2.3 ടിയര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലെയാണിത്. മീഡിയാടെക് ഹീലിയോ എ 22 പ്രോസസറാണ്ടാവുക. രണ്ട് ജി. ബി.യായിരിക്കും റാം. 32 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ടാകും. ഹൈബ്രിഡ് ഇരട്ട സിംകാര്‍ഡ് സംവിധാനമുള്ള ഫോമില്‍ 400 ജി. ബി. വരെയുള്ള മൈക്രോ എസ്. ഡി. കാര്‍ഡ് ഉപയോഗിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക.

ഇരട്ട ക്യാമറാ സെറ്റപ്പാണ് ഫോണിന്റെ പിന്‍ഭാഗത്തുള്ളത്. പ്രധാന ക്യാമറ 13 മെഗാ പിക്‌സലിന്റെയും രണ്ടാം ക്യാമറ രണ്ട് മെഗാപിക്‌സലിന്റെയുമാണ്. 4000 എം. എ. എച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്‍സ് ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് കണക്ടിവിറ്റി സംവിധാനങ്ങളും ഈ ബജറ്റ് ഫോണിലുണ്ട്.

TAGS: Nokia 2.3 |