വിവോ യു 20 വിപണിയില്‍

Posted on: December 10, 2019

കൊച്ചി : വിവോയുടെ യു സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ യു 20 വിപണിയില്‍. 6.53 ഇഞ്ച് ഡിസ്‌പ്ലേ, ഏറ്റഴും മികച്ച സെല്‍ഫി ക്യാമറ മികച്ച പ്രകടനം നല്‍കുന്ന പ്രോസസര്‍, കരുത്തുറ്റ ബാറ്ററി, മറ്റ് നവീന സവിശേഷതകള്‍ എന്നിവയുമായി, 4 ജിബി റാം 64 ജിബി റോം, എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് യു 20 ലഭ്യമാകുക. വില യഥാക്രമം 10,990 രൂപ. 11,990 രൂപ എന്നിങ്ങനെ. ഇരു വേരിയന്റുകള്‍ക്കും സ്റ്റോറേജ് വര്‍ധിപ്പിക്കാനും സാധിക്കും.

സ്‌നാപ്ഡ്രാഗണ്‍ 675 കോര്‍ പ്രോസസര്‍ 5000 എം എ എച്ച് ബാറ്ററി, ഫാസ്റ്റ് ചാര്‍ജിംഗ്. 16 എം പി സോണി പ്രൈമറി ക്യാമറ 8 എം പി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ 2 എം പി സൂപ്പര്‍ മാക്രോ, 16 എംപി സെല്‍ഫി ക്യാമറ എന്നിവയാണുള്ളത്.

TAGS: Vivo U 20 |