ഗാലക്‌സി എം 10 എസ്

Posted on: December 9, 2019

സാംസംഗ് ഗാലക്‌സി ശ്രേണിയില്‍ പുറത്തിറക്കിയ ഫോണാണ് എം 10 എസ്. 6.40 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുള്ള ഫോണാണിത്. 1.6 ജിഗാഹെര്‍ട്‌സ് എക്‌സിനോട് 7884 ബി പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് ജി. ബി. യാണ് റാം. ആന്‍ഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മൂന്ന ജി. ബി. യായിരിക്കും റാം. 4000 എം. എ. എച്ച്. ബാറ്ററിയുള്ള ഫോണ്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നതുമാണ്.

ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ 13 മെഗാപിക്‌സലിന്റേതാണ്. രണ്ടാം ക്യാമറ അഞ്ച് മെഗാപിക്‌സലിന്റേതുമാണ്. ഓട്ടോഫോക്കസ് സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ഭാഗത്ത് എട്ട് മെഗാപിക്‌സലിന്റെ ക്യാമറയും ഒരുക്കിയിട്ടുണ്ട്. 32 ജി. ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ടെങ്കിലും 512 ജി. ബി. വരെയുള്ള മൈക്രോ എസ്. ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. രണ്ട് നാനോ സിംകാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം.

വൈഫൈ, ജി. പി. എസ്. യുഎസ്ബി ടൈപ്പ-സി. എഫ്. എം. റോഡിയോ, ത്രീജി, 4 ജി തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. രണ്ട് സിംകാര്‍ഡുകളിലും ആക്ടീവ് 4 ജി ഉപയോഗിക്കാനാകും. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുണ്ട്. ഫെയ്‌സ് അണ്‍ലോക്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TAGS: Galexy M 10 S |