റിയല്‍മിയുടെ രണ്ട് മോഡലുകള്‍

Posted on: December 2, 2019

റിയല്‍മി പ്രിമിയം സ്മാര്‍ട്ട് ഫോണ്‍ നിരയിലേക്ക് എക്‌സ് 2 പ്രൊ, 5 എസ് മോഡലുകള്‍ വിപണിയിലെത്തിച്ചു. 35 മിനിറ്റില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാവുന്ന 50 വാട്‌സ് സൂപ്പര്‍ വി.ഒ.സി.സി. ഫ്‌ളാഷ് ചാര്‍ജും വേഗമേറിയ സ്‌നാപ് ഡ്രാഗണ്‍ പ്രോസസറുമാണ് റിയല്‍മി എക്‌സ് 2 പ്രൊയുടെ പ്രത്യേകത. 5000 എം. എ. എച്ച്. ബാറ്ററിയുള്ള നവീകരിച്ച സ്മാര്‍ട്ട് ഫോണാണ് റിയല്‍മി 5 എസ്.

രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാവുന്നതാണ് എക്‌സ് 2 പ്രൊ. ആന്‍ഡ്രോയ്‌സ് 9 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 855 പ്ലസ് എസ്. ഒ. സി. പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

12 ജി. ബി. റാമുമായാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. പിന്‍ഭാഗത്ത് നാല് ക്യാമറയാണുള്ളത്. പ്രാഥമിക സെന്‍സര്‍ 64 എം.പി. യുടെതാണ്. 13 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ക്യാമറ. എട്ട് മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡാംഗിള്‍ ക്യാമറ, രണ്ട് മെഗാപിക്‌സലിന്റെ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് പിന്‍ഭാഗത്തുള്ളത്. സെല്‍ഫിക്കായി 16 മെഗാപിക്‌സലിന്റെ ക്യാമറ മുന്‍ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

256 ജി. ബി. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജുമുണ്ട്. 4 ജി വോള്‍ട്ടെ, വൈഫൈ, ബ്ലൂടൂത്ത് 5.0 ജി. പി. എസ്.., എന്‍.എഫ്.സി. യു.എസ്.ബി. ടൈപ്പ്-സി, 3.5 എം. എം ഹെഡ് ഫോണ്‍ ജാക്ക് എന്നിവയുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജീറോസ്‌കോപ്പ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ ഉള്‍പ്പെടെയുള്ളവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിസ് പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് എക്‌സ് 2 പ്രൊയുടെ പ്രത്യേകത. 4000 എം. എ. എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെപ്ട്യൂണ്‍ ബ്ലൂ, ലൂണാര്‍ വൈറ്റ് നിറങ്ങളില്‍ എക്‌സ് 2 പ്രൊ ലഭ്യമാണ്.

റിയല്‍മി 5 എസില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 എസ്. ഒ.സി. പ്രൊസസറാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ട് വേരിയന്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്. നാല് ജി. ബി. റാമും 64 ജി. ബി. സ്റ്റോറേജുമുള്ള ഒരു പതിപ്പും നാല് ജി. ബി. റാമും 128 ജി. ബി. സ്റ്റോറേജുമുള്ള രണ്ടാം പതിപ്പും.

6.5 ഇഞ്ച് എച്ച്. ഡി. ഡിസ്‌പ്ലെയുള്ളതാണ് 5 എസ്. ഗോറില്ല ഗ്ലാസ് 3- ന്റെ സംരക്ഷണവുമുണ്ട്. പിന്‍ഭാഗത്ത് നാല് ക്യാമറാ സെറ്റപ്പ് തന്നെയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറ 48 മെഗാപിക്‌സിലന്റെയാണ്. എട്ട് മെഗാ പിക്‌സലിന്റെ വൈഡാംഗിള്‍ ലെന്‍സ്, രണ്ട് മെഗാപിക്‌സലിന്റെ മാക്രോ ലെന്‍സ്, രണ്ട് മെഗാപിക്‌സലിന്റെ പോര്‍ട്രെയിറ്റ് ക്യാമറ എന്നിവയാണ് മറ്റ് ലെന്‍സുകള്‍. 13 മെഗാപിക്‌സലിന്റെതാണ് സെല്‍ഫി ക്യാമറ. 5000 എം.എ. എച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റല്‍ റെഡ്, ക്രിസ്റ്റല്‍ ബ്ലൂ, ക്രിസ്റ്റല്‍ പര്‍പ്പിള്‍ നിറങ്ങളില്‍ ലഭിക്കും.