എച്ച്. ടി. സി. ഡിസയര്‍ 19 എസ്

Posted on: November 26, 2019

എച്ച്. ടി. സി. യില്‍ നിന്ന് പുറത്തെത്തിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഡിസയര്‍ 19 എസ്. 6.20 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുമായാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഒക്ടോബര്‍ മീഡിയാടെക് ഹീലിയോ പി 22 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ജി. ബി. റാമും 32 ജി. ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈ ഓപറേറ്റിംഗ് സിസ്റ്റമുള്ള ഡിസയര്‍ 19 എസില്‍ 3850 എം. എ. എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുള്ള ഫോണാണിത്.

പ്രാഥമിക 13 മെഗാപിക്‌സലിന്റെതാണ്. രണ്ടാം ക്യാമറ അഞ്ച് മെഗാപിക്‌സലിന്റെതും മൂന്നാം ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെതാണ്. ക്യാമറകളെല്ലാം തന്നെ ഓട്ടോ ഫോക്കസ് സംവിധാനത്തിലുള്ളതാണ്. സെല്ഡഫിക്കായി 16 മെഗാപിക്‌സലിന്റെ ക്യാമറയാണ് മുന്‍വശത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ട് നാനോ സിംകാര്‍ഡ് ഉപയോഗിക്കാന്‍ സൗകര്യമുള്ളപ്പോള്‍ത്തന്നെ മൈക്രോ എസ്. ഡി. കാര്‍ഡ് ഉള്‍പ്പെടുത്താനുമാകും. വൈഫൈ, ജി. പി. എസ്., ബ്ലൂടൂത്ത് 5.10, എന്‍.എഫ്.സി., യു-എസ്.ബി.ടൈപ്പ്-സി, 3 ജി, 4 ജി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഡിസയര്‍ 19 എസിലുണ്ട്. രണ്ട് സിം കാര്‍ഡുകളിലും ആക്ടീവ് 4 ജി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോംപസ്, മാഗ്നറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

170 ഗ്രാം ഭാരമുള്ള എച്ച്. ടി. സി. ജിസയര്‍ 19 എസ് കറുപ്പ്, നീല നിറങ്ങളിലായിരിക്കും ലഭ്യമാവുക.