പാനസോണിക് എലുഗ റേ 810

Posted on: November 26, 2019

ഈ മാസം പകുതിയോടെ പാനസോണിക് ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട് ഫോണാണ് എലുഗ റേ 810. 6.20 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയുമായി എത്തിയ ഫോണിന് നാല് ജി. ബി. യാണ് റാം.

പാനസോണിക്കിന്റെ ഈ പുതിയ സ്മാര്‍ട്ട് ഫോണില്‍ ആന്‍ഡ്രോയ്ഡ് 9 പൈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. 4000 എം. എ. എച്ച്. ബാറ്ററിയാണ് ഫോണില്‍. ക്യാമറയുടെ കാര്യത്തിലെത്തിയാല്‍, പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സെറ്റപ്പാണ് ഉപയോഗിക്കുന്നത്. പ്രധാന ക്യാമറ 16 മെഗാപിക്‌സലിന്റെതും, രണ്ടാം ക്യാമറ രണ്ട് മെഗാ പിക്‌സലിന്റെതുമാണ്. മുന്‍വശത്ത് 16 പിക്‌സലിന്റെ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് ജി. ബി. റാമിനൊപ്പം 64 ജി. ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് ഫോണ്‍ എത്തിയിട്ടുള്ളത്. 512 ജി. ബി. വരെയുള്ള മൈക്രോ എസ്. ഡി. കാര്‍ഡ് ഉപയോഗിക്കാമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. രണ്ട് നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.

എലുഗ റേ 810 ഫോണില്‍ വൈഫൈ, ജി. പി. എസ്. ബ്ലൂടൂത്ത് 5.10 എഫ് എം. റേഡിയോ, വൈഫൈ ഡയറക്ട്, 3 ജി, 4 ജി, തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. 158 ഗ്രാമുള്ള ഫോണ്‍ സ്റ്റാറി ബ്ലാക്ക്, ടര്‍ക്കോയിസ് ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും ലഭിക്കുക.

TAGS: Eluga Ray 810 |