റിയല്‍മി എക്‌സ് 2 പ്രോ എത്തുന്നു

Posted on: November 11, 2019

വണ്‍ പ്ലസ് 7 ടി യോടും റെഡ്മി കെ 20 പ്രോയോടും മത്സരിക്കാനായി റിയല്‍മി എക്‌സ് 2 പ്രോ എത്തുന്നു. ഫോണിന്റെ ടീസര്‍ പ്രമുഖ ഇ- കൊമേഴ്‌സ് സൈറ്റില്‍ എത്തിക്കഴിഞ്ഞു. 90 ഹെര്‍ട്‌സ് ഫ്‌ളൂയിഡ് ഡിസ്പ്ല ഉള്‍പ്പെടെയുള്ള സവിശേതകളുമായിട്ടാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ഇ-കൊമേഴ്‌സ് സൈറ്റിനൊപ്പം റിയല്‍മിയുടെ സൈറ്റിലൂടെയും ഓഫ്‌ലൈന്‍ ചാനലുകളിലൂടെയും ഫോണ്‍ വില്പ്പനയുണ്ടാകും.

രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 6.5 ഇഞ്ച് ഫുള്‍ എച്ച്. ഡി. പ്ലസ് സൂപ്പര്‍ അമൊലെഡ് ഫ്‌ളൂഇഡ് ഡിസ്‌പ്ലെയുണ്ടാകും. ഇന്‍ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സറായിരിക്കും റിയല്‍മി എക്‌സ് 2- ല്‍ ഉണ്ടാവുക. ഒക്ടോകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് എസ്. ഒ. സി. പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ആറ് ജി. ബി. എട്ട് ജി. ബി. 12 ജി. ബി. റാമുകളില്‍ ലഭിക്കുന്ന ഫോണിന് ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ് 64 ജി. ബി. 128 ജി. ബി. 256 ജി. ബി. എന്നിങ്ങനെയായിരിക്കും.

ക്യാമറ സെറ്റപ്പുകളിലേക്കെത്തിയാല്‍, പിന്‍ഭാഗത്ത് നാല് ക്യാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രാഥമിക സെന്‍സര്‍ 64 മെഗാ പിക്‌സലിന്റെ സാംസംഗ് ജിഡബ്ല്യു വണ്‍ ആണ്. രണ്ടാം ലെന്‍സ് 13 മെഗാ പിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സാണ്. മൂന്നാം ക്യാമറ എട്ട് മെഗാ പിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും നാലാം ക്യാമറ രണ്ട് മെഗാ പിക്‌സലിന്റെ ഡെപ്ത് ക്യാമറയുമാണ്. സെല്‍ഫിക്കായി 16 മെഗാ പിക്‌സലിന്റെ സോണി ഐ.എം.എക്‌സ്. 471 സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാലായിരം എം. എ. എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുതിതിയിരിക്കുന്നത്. 50 വാട്ടറിന്റെ സൂപ്പര്‍ വി. ഒ. ഒ. സി. ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TAGS: Realme X2 Pro |