വിവോ ഇസഡ്1 എക്‌സ് 8 ജി. ബി.

Posted on: November 5, 2019

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഇസഡ് സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍  വിവോ  ഇസഡ് 1 എക്‌സ് 8 ജി. ബി. പതിപ്പ് വിപണിയിലെത്തി. 21,990 രൂപയാണ് ഫോണിന്റെ വില.

8 ജി. ബി. റാം 128 ജി. ബി. സ്‌റ്റോറേജ്, 712 എ.ഐ.ഇ. ചിപ്പ് സെറ്റ്, 22.5 വാട്‌സ് വിവോ ഫ്‌ളാഷ് ചാര്‍ജ് 4,500 എം. എ. എച്ച്. ബാറ്ററി, 6.38 ഇഞ്ച് സൂപ്പര്‍ അമോലെഡ് എഫ് എച്ച്. ഡി. ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേ, ഫ്‌ളാഷ് ഇന്‍ഡിസ്പ്ല ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍.

8 എം. പി. സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, 2 എം. പി. ഡെപ്ത് ക്യാമറ എന്നിവ അടങ്ങുന്ന 48 എം. പി. യുടെ പിന്‍ക്യാമറയും, 32 എം. പി. സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്.

TAGS: Vivo Z1 X |