എന്‍ജോയ് 10 എസ്

Posted on: November 4, 2019

ഹ്വാവി എന്‍ജോയ് 10 സെ്. 6.30 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലയുള്ള സ്മാര്‍ട്ട് ഫോണ്‍ ആണ്. 1.7 ജിഗാ ഹെര്‍ട്‌സ് ഒക് ടോകോര്‍ ഹൈസിലിക്കോണ്‍കിരന്‍ 710 എഫ് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. നാല് കോറുകള്‍ 1.2 ജിഗാ ഹെര്‍ട്‌സിന്റെയും നാല് കോറുകള്‍ 2.2 ജിഗാഹെര്‍ട്‌സിന്റെയും ക്ലോക്ക് സ്പീഡുള്ളതാണ്. ആറ് ജി. ബി. റാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രായ്ഡ് പൈ ഓപ്ഫറേറ്റിംഗ് സിസ്റ്റത്തിലുള്ള ഫോണില്‍ 4000 എം. എ എച്ച്. ബാറ്ററിയുണ്ടെന്ന് പ്രത്യേകതയുണ്ട്.

എന്‍ജോയ് 10 എസിന്റെ പിന്‍ഭാഗത്ത് 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയുണ്ടെന്ന പ്രത്യേകതയുണ്ട്. എട്ട് മെഗാപിക്‌സലിന്റെ രണ്ടാം ക്യാമറയും രണ്ട് മെഗാപിക്‌സലിന്റെ മൂന്നാം ക്യാമറയും പിന്‍ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്താകട്ടെ 16 എം. പി. യുടെ ക്യാമറയുമുണ്ട്.

64 ജി. ബി. യുടെ ഓണ്‍ബോര്‍ഡ് സ്‌റ്റോറേജാണ് എന്‍ജോയ് 10 എസിലുള്ളത്. ഇതില്‍ 256 ജി. ബി. വരെയുള്ള മൈക്രോ എസ്. ഡി. കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാകും.

വൈഫൈ, ജി. പി. എസ്., ബ്ലൂടൂത്ത് 5.0 യു. എസ്. ബി. ടൈപ്പ്-സി, 3 ജി, 4 ജി എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ആക്‌സില റോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോംപസ്, മാഗ്നറ്റോമീറ്റര്‍, പ്രൊക്‌സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ജോയ് 10 എസ് ഫെയിസ് അണ്‍ലോക്കും പിന്തുണയ്ക്കും. 163 ഗ്രാം ഭാരമുള്ള ഫോണ്‍ മാജിക് നൈറ്റഅ ബ്ലാക്ക്, എമറാള്‍ഡ് ഗ്രീന്‍, റഈം ഓഫ് സ്‌കൈ നിറങ്ങളിലാകും ലഭിക്കുക.